ഷൈൻ: അതൊന്നും കുഴപ്പല്ല.. ഞാൻ ഇപ്പൊ പഠിക്കുന്നുണ്ടല്ലോ..
ദിയ: അത് ശരിയാ…
ഷൈൻ: താനും മായയും എല്ലാത്തിലും പക്ക ഒപ്പോസിറ്റ് ആണല്ലോ.. അതെന്താ..??
ദിയ: അങ്ങനെ ചോദിച്ചാൽ ഞാൻ ഇപ്പൊ എന്താ പറയാ..?? അത്… അങ്ങനെ ആയി പോയി…
ഷൈൻ: നിങ്ങള് രണ്ടുപേരും മാത്രേ ഒള്ളോ.. വേറെ ബ്രതേഴ്സ് സിസ്റ്റ്റർസ് ഒന്നും ഇല്ലേ..??
ദിയ: ഇല്ല…
ഷൈൻ: ഹോ…
പിന്നെ കുറച്ച് നേരം അവർ ഒന്നും സംസാരിച്ചില്ല..
ജോലികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു..
ഇടയ്ക്ക് വീണ്ടും ഷൈൻ സംസാരിച്ച് തുടങ്ങി..
ഷൈൻ: ഇത് തീരാൻ കുറെ നാളാവും തോന്നുന്നുണ്ടല്ലോ..
ദിയ: നോക്കാം.. ബാക്കി ഭാഗങ്ങളിൽ ഒക്കെ ബുക്ക് ഷെൽഫിൽ തന്നെ ഉണ്ട്.. ഈ മുൻപിൽ മാത്രേ പ്രശ്നം ഒള്ളു..
ഷൈൻ: അതേ..
പിന്നെയും കുറെ നേരം അവർ ഒന്നും സംസാരിച്ചില്ല…
അവസാനം മൗനം ഭേദിച്ച് ഇത്തവണ ദിയ സംസാരിച്ച് തുടങ്ങി..
ദിയ: ഇന്നും പ്രാക്ടീസ് ഉണ്ടോ.???
ഷൈൻ: ആ ഉണ്ട്.. ഇനിയിപ്പോ മത്സരം കഴിയുന്ന വരെ പ്രാക്ടീസ് കാണും..
ദിയ: അർജ്ജുനെ അറിയാവുന്നത് കൊണ്ട് പറയാണ് അവന്റെ അടുത്ത് നിന്ന് ന്യായമായ ഒരു മത്സരം പ്രതീക്ഷിക്കണ്ട.. ചതിക്കാൻ അവനെ കഴിഞ്ഞിട്ടേ വേറെ ആള് ഒള്ളു…
ഷൈൻ: അതെനിക്ക് മനസ്സിലായിട്ടുണ്ട്.. ഞാൻ സൂക്ഷിച്ചോലാം…
ദിയ; ഹും….
പിന്നെയും പഴയ പോലെ അവർ ജോളികളിലേക്ക് മുഴുകി…
അങ്ങനെ അവസാനം വൈകുന്നേരം ആയി.. കോളേജ് വിടേണ്ട സമയം.. ഇത്തവണ പതിവിനു വിപരീതമായി ദിയ ആണ് വാച്ചിൽ നോക്കിയത്..
ദിയ: ഷൈൻ… സമയം കഴിയാറായി.. നമുക്ക് ഇറങ്ങിയാലോ..??
ഷൈൻ: ഓകെ ദിയ.. നമുക്ക് ഇറങ്ങാം..
ഷൈൻ കയ്യിലുണ്ടായിരുന്ന അവസാന ബുക്കും ഷെൽഫിൽ വച്ചു..
ഷൈൻ: അങ്ങനെ സംസ്കൃതം ബുക്സ് ഒക്കെ കഴിഞ്ഞു..