ദിയ: അതെ നാളെ ഇനി എന്താണോ ആവോ.??
അവർ രണ്ടുപേരും ലൈബ്രറി വിട്ട് പുറത്തേക്ക് ഇറങ്ങി..
ദിയ താഴിട്ട് ഭദ്രമായി ലൈബ്രറി അടച്ചു…
ഷൈൻ: ഈ താകോൽ കൂട്ടം ആരെ ഏൽപ്പിക്കും..??
ദിയ: ആ മേടത്തെ തന്നെ ഏൽപ്പിക്കാം…
കുഴപ്പല്ല ഞാൻ കൊടുതോളാം..
ഷൈൻ: ഓകെ.. അപ്പോ നാളെ കാണാം..
ദിയ: ഓക്കേ ഷൈൻ.. ബൈ..
അങ്ങനെ അവർ രണ്ടുപേരും യാത്ര പറഞ്ഞ് പിരിഞ്ഞു…
ദിയ ഓഫീസിലേക്കും ഷൈൻ പുറത്ത് പാർക്കിങിലേക്കും നടന്നു…
🌀🌀🌀🌀🌀🌀🌀🌀🌀🌀🌀
ഷൈൻ പാർക്കിങ്ങിൽ ബൈക്കിന് മുകളിൽ ഇരുന്നു.. കൂട്ടുകാർ ആരും എത്തിയിരുന്നില്ല…
കുറച്ച് നേരം കഴിഞ്ഞപ്പോൾ അരവിന്ദും വിഷ്ണുവും വരുന്നത് കണ്ടു..
ഷൈൻ: ആൻഡ്രൂ എവിടെ..??
അരവിന്ദ്: അവിടെ ആയിഷയും ആയി സംസാരിച്ച് നിക്കുന്നുണ്ട്.. ഇപ്പൊ വരാം എന്ന് പറഞ്ഞു..
ഷൈൻ: ഇവന്റെ ഒരു കാര്യം..
വിഷ്ണു: ദാ വരുന്നു…
അങ്ങനെ ആൻഡ്രുവും അവരോടൊപ്പം എത്തി…
ഷൈൻ: എന്നാ പ്രാക്ടീസ് തുടങ്ങാം..
അരവിന്ദ്: ഒകെ.. വാ ഗ്രൗണ്ടിൽ പോകാം…
പ്രാക്ടിക്കൽ നേകാൾ കൂടുതൽ തിയറിയിൽ ആയിരുന്നു ഇന്ന് അരവിന്ദ് ഷൈനിന് ട്രെയിനിംഗ് നൽകിയത്..
ശത്രുവിനെ എങ്ങനെ അളക്കണം എന്നും സ്റ്റാമിന എങ്ങനെ കറക്റ്റ് ആയി ഉപയോഗിക്കണം എന്നും അരവിന്ദ് അവനെ പഠിപ്പിച്ച് കൊണ്ടിരുന്നു…
അങ്ങനെ ഏറ നേരത്തെ ക്ലാസിന് ശേഷം അവർ ട്രെയിനിംഗ് അവസാനിപ്പിച്ച് പോകാൻ ഒരുങ്ങി…
ഗ്രൗണ്ടിന്റെ പുറക് വശം വഴിയുള്ള ഗെയിറ്റിലൂടെ തന്നെ വിഷ്ണുവും അരവിന്ദും യാത്ര പറഞ്ഞ് പോയി..
ഷൈനും വിഷ്ണുവും നേരെ പാർക്കിങിലേക്ക് വണ്ടി എടുക്കാൻ നടന്നു..
പാർക്കിങ്ങിൽ എത്തി വണ്ടി എടുത്തു.. ആൻഡ്രുവും കയറി.. ഷൈൻ വണ്ടി സ്റ്റാർട്ട് ചെയ്തതും ആരോ പുറകിൽ നിനും ഷൈനിനെ വിളിച്ചു..
“ഷൈൻ ചേട്ടാ…”