ഷൈനും ആൻഡ്രുവും തിരിഞ്ഞ് നോക്കി..
ഷൈൻ നേരത്തെ കണ്ട ആ പെൺകുട്ടി അവർക്ക് നേരെ ഓടി വരുന്നത് കണ്ടു..
ആൻഡ്രൂ: ആരാടാ ഇത്….
ഷൈൻ: ഞാൻ പറയാം..
അവള് ഓടി അവർക്കൊപ്പം എത്തി… ഓടിവന്നത് കൊണ്ട് കിതച്ചു കൊണ്ട് അവള് പറഞ്ഞു..
പെൺകുട്ടി: ഞാൻ… വണ്ടി… ഇവിടെ…കണ്ടിരുന്നു…അപ്പോ തന്നെ തോന്നി… പോയി.. കാണില്ല എന്ന്….
ഷൈൻ: എന്താ തന്റെ ഉദ്ദേശം..?? കുറെ നേരായല്ലോ എന്റെ പുറകെ നടക്കുന്നു…
പെൺകുട്ടി: ഞാൻ എന്റെ പേര് പറയാൻ വന്നതാ.. പറഞ്ഞിട്ട് ഞാൻ പോയിക്കോളാം..
ഷൈൻ: താൻ എന്തിനാ എന്നോട് പേര് പറയുന്നത്..??
പെൺകുട്ടി: അല്ല നമ്മൾ പരിചയപ്പെട്ട സ്ഥിതിക്ക്..
ഷൈൻ: പരിചയപ്പെട്ടോ…?? എപ്പോ..?? വീട്ടിൽ പോവാൻ നോക്ക് കൊച്ചെ…
ഷൈൻ വണ്ടി സ്റ്റാർട്ട് ചെയ്തതും ആ പെൺകുട്ടി വണ്ടിക്ക് മുന്നിലേക്ക് കയറി നിന്നു…
പെൺകുട്ടി: എന്റെ പേര് കേട്ടിട്ട് ഷൈൻ ചേട്ടൻ പോയാൽ മതി….
ഷൈനും ആൻഡ്രുവും ഞെട്ടി.. ആൻഡ്രൂ പതിയെ ഷൈനിന്റെ ചെവിയിൽ പറഞ്ഞു..
ആൻഡ്രൂ: അളിയാ വട്ടാണെന്ന് തോന്നുന്നു.. നീ ആ പേര് ഒന്ന് കേൾക്..
ഷൈൻ: ശരി പറ.. എന്താ നിന്റെ പേര്..??
പെൺകുട്ടി; അങ്ങനെ വഴിക്ക് വാ… ഇനി ഞാൻ പറയാം.. എന്റെ പേര് മീനാക്ഷി…
ഷൈൻ: ഓക്കേ.. നല്ല പേര്.. ഇനി ഞങ്ങൾക്ക് പോകാലോ..??
മീനാക്ഷി: ഓ.. പൊയ്ക്കോളൂ…
അവള് വണ്ടിക്ക് മുന്നിൽ നിന്ന് മാറി കൊടുത്തു…
ഷൈൻ വണ്ടി മുന്നോട്ട് എടുത്തു.. ഷൈൻ കണ്ണാടിയിലൂടെ നോക്കിയപ്പോൾ അവള് നടന്നു പോകുന്നത് കണ്ടൂ…
ആൻഡ്രൂ: ആരാ അളിയാ അത്..??
ഷൈൻ: ഏതോ വട്ട് കേസ് ആണെന്ന് തോന്നുന്നു.. രാവിലെ മുതലേ എന്റെ പുറകെ ഉണ്ട്…