നോക്കുമ്പോൾ ദിയ നിലത്ത് കിടക്കുന്നു…ഷൈനിന് അപ്പോൾ വന്ന ചിരിക്ക് കയ്യും കണക്കും ഇല്ലായിരുന്നു.. അവൾക്ക് ഷോക് അടിച്ചതാണെന്ന് അവന് മനസ്സിലായി..
പൊട്ടിച്ചിരി ഷൈനിന് നിയന്ത്രിക്കാൻ നന്നേ പാട് പെടെണ്ടി വന്നു..
പൊട്ടിച്ചിരി ഷൈനിന് നിയന്ത്രിക്കാൻ നന്നേ പാട് പെടെണ്ടി വന്നു..
“നിനക്ക് അങ്ങനെ തന്നെ വേണമെടി അഹങ്കാരി….”
പക്ഷേ സംഭവം ഷൈൻ കരുതിയ പോലെ കുട്ടിക്കളി ആയിരുന്നില്ല.. ദിയ അനങ്ങുന്നില്ല.. അവിടെ തന്നെ കിടക്കുന്നു…
ഷൈൻ: കർത്താവേ ഇവൾ ചത്തോ..??
ഷൈൻ വേഗം ഓടി ദിയയുടെ അടുത്ത് മുട്ട് കുത്തി ഇരുന്നു…
ഷൈൻ: ദിയ.. ദിയ..
ഷൈൻ എത്ര കുലുക്കി വിളിച്ചിട്ടും ദിയ ഉണരുന്നില്ല…
ഷൈനിന്റെ ഉള്ളൊന്നു കിടുങ്ങി…
“ഈശോയെ.. പണി പാളിയോ..??”
ഷൈൻ വിറക്കുന്ന വിരലുകൾ ദിയയുടെ മൂക്കിൻ തുമ്പിന് മുന്നിലേക്ക് വച്ചു….
(തുടരും….)