————————————————————-
ഞാൻ പ്ലസ്സ് ടുവിന് പഠിക്കുന്ന കാലം…
എല്ലാവരെയും പോലെ കൂട്ടുകാരുമായി കറങ്ങലും മറ്റും ആയി നടക്കുന്ന സമയം … അങ്ങനെ ഒരു ദിവസം ഉച്ചക്കത്തെ ക്ലാസ്സ് കട്ട് ചെയ്ത് സിനിമയ്ക്ക് പോകാം എന്ന് തീരുമാനിച്ച് … ഞങ്ങൾ 5 പേരായിരുന്നു ഉണ്ടായിരുന്നത്.. അജിത്ത്, സച്ചിൻ, ലക്ഷമി, ദിയ പിന്നെ ഞാനും … ഇതിൽ അജിത്തും ദിയയും ; സച്ചിനും ലക്ഷമിയും തമ്മിൽ പ്രേമത്തിൽ ആയിരുന്നു…. കൂട്ടത്തിൽ ഞാൻ മാത്രമേ സിഗിൾ ആയി ഉണ്ടായിരുന്നുള്ളു… ഞങ്ങൾ 5 പേരും ഫ്രണ്ട്സ് ആയി കഴിഞ്ഞിട്ടിയിരുന്നു ഇവർ പ്രണയത്തിൽ ആവുന്നത് അതുകൊണ്ട് തന്നെ ഫ്രണ്ട്ഷിപ്പ് മുറിച്ചിട്ടുള്ള ഒന്നും വേണ്ട എന്ന് അവർ തീരുമാനിച്ചിരുന്നു… ഞങ്ങൾ 5 പേരും കുടി ക്ലാസ്സിലും സ്കൂളിലും കാട്ടി കൂട്ടാത്ത അലമ്പ് ഒന്നും ഇല്ലായിരുന്നു എന്ന് വേണം പറയാൻ…. അങ്ങനെ ഞങ്ങൾ അന്നത്തെ ക്ലാസ്സ് കട്ട ചെയ്ത് സിനിമയ്ക്ക് പോയി.. പ്രണയിക്കുന്നവർക്ക് തിയേറ്റർ എന്ന് ഉള്ളത് പ്രണയിക്കാൻ ഉള്ള ഒരു സ്ഥലം ആണല്ലോ… തോട്ടും തലോടിയും ഒക്കെ തന്നെ അവർ അവിടെ ചിലവഴിച്ചു … ഞാൻ ആണെങ്കിൽ സിനിമയിലും മുഴുകി ഇരുന്നു…
അങ്ങനെ സിനിമ ഒക്കെ കഴിഞ്ഞ ഞങ്ങൾ എല്ലാവരും ഞങ്ങളുടെ വീട്ടിലോട്ട് പുറപ്പെട്ട് …
ഞാൻ ഒരു 5 മണിയോടെ വീട്ടിൽ എത്തി… വീട്ടിൽ ചെന്ന് കയറിയ പാടെ അമ്മ അവിടെ കലി തുള്ളി എന്നെയും നോക്കി അച്ഛനുമായി അവിടെ ഉണ്ടായിരുന്നു.
നിന്നെ ഇതിനാണോടാ സ്കൂളിൽ വിടുന്നത്…. അമ്മ ദേഷ്യത്തോടെ എന്നോട് ചോദിച്ചു….
ഞാൻ ക്ലാസ്സ് കട്ട് ചേയ്ത പോയ കാര്യം അമ്മ അറിഞ്ഞ കാണും അതായിരിക്കും ഇങ്ങനെ കിടന്ന് ചൂടാവുന്നത് എന്ന് ഞാൻ വിചാരിച്ചു..
അത് അമ്മേ …. ഇത്രയും മാത്രം പറഞ്ഞ് തീരും മുൻപ് അമ്മ ചാടി കയറി എന്നോട് പറഞ്ഞ് : മിണ്ടരുത് നീ….
അങ്ങനെ അമ്മയുടെ കുറെ ചിത്ത വിളി ഞാൻ കേട്ടു… പക്ഷെ എന്നെ അത്ഭുതപെടുതിയത് അച്ഛന്റെ മാനo ആയിരുന്നു. ഞാൻ ആദ്യമായിട്ട് അല്ലായിരുന്നു സിനിമയ്ക്ക് പോകുന്നത് എന്ന് അച്ഛന് അറിയാമായിരുന്നു കാരണം ഞാൻ ക്ലാസ്സിൽ നടക്കുന്നത് എല്ലാം അച്ഛനോട പറയുമായിരുന്നു… അതു മാത്രമല്ല സാധാരണ അമ്മ എന്നെ ചീത്ത പറയുമ്പോൾ അച്ഛൻ ആയിരുന്നു എന്നെ രക്ഷിക്കുന്നത്. എന്നാൽ ഇന്ന് അച്ഛൻ മിടാതെ അവിടെ ഇരുന്നതെ ഉള്ളു…