മനക്കൽ ഗ്രാമം 10 [Achu Mon]

Posted by

ഈശ്വരകോപമാണ്…

ഈശ്വരൻ നേരിട്ട് ഒന്നും ചെയ്യില്ല,, അദ്ദേഹം അതിനു വേണ്ടി ആളുകളെ നിയോഗിക്കുകയാണ് ചെയുന്നത്… ഇവിടെ ഈശ്വരൻ ഈ പയ്യനെ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്… ഇവനിലുടെ മാത്രമേ നിങ്ങളുടെ പ്രേശ്നത്തിന് ഒരു പരിഹാരം ഉള്ളു….

ജനക്കൂട്ടത്തിൽ നിന്നൊരാൾ ഇത് ഞങ്ങൾ എങ്ങനെ വിശ്വസിക്കും… അതും ഈ പയ്യൻ കൊല്ലക്കുടിയിൽ ജനിച്ചവനാണ്…

അത്രേം പറഞ്ഞതേയുള്ളു അയാൾ അവിടെ കുഴഞ്ഞു വീണു… ആർക്കും ഒന്നും മനസ്സിലായില്ല … അയാളുടെ കണ്ണുകൾ എല്ലാം തുറിച്ചു വെളിയിലേക്ക് വന്നു…

അവിടെയുണ്ടായിരുന്ന വൈദ്യർ ഓടി വന്നയാളെ നോക്കി…. കുറച്ചു നേരത്തെ ശുശ്രുഷക്കെ ശേഷം അയാൾ കുഴപ്പമില്ലാതെ എഴുനേറ്റു….

എല്ലാവരിലും ഒരു ഭയം ഉടലെടുത്തു…. ബ്രെഹ്മദത്തൻ നമ്പൂതിരി ഉൾപ്പെട ഭയന്ന് നിലത്തിരുന്നു…

ഞാൻ ഒന്നും മിണ്ടാതെ അവിടുന്നെഴുനേറ്റു…. എന്ത് ചെയ്യണം എന്നറിയില്ല.. അവിടിരുന്നിട്ട് എനിക്കും ഒരു വിമ്മിഷ്ടം …. എല്ലാവരും എന്നെ തന്നെ നോക്കുകയാണ്…. ഞാൻ വീട്ടിലേക്ക് നടന്നു…

എല്ലാവരും എനിക്ക് വഴി മാറിതന്നു…

ഏതോ ബാധ കണ്ടത് പോലെയാണ് എല്ലാവരും എന്നോട് പെരുമാറുന്നത്….ഞാൻ ഒന്നും ശ്രെദ്ധിക്കാതെ വീട്ടിലേക്ക് നടന്നു… കുറച്ചു ദുരം ചെന്നപ്പോഴത്തേക്കും വാനര പട എവിടുന്നോ എന്റെ കൂടെ ഓടിയെത്തി…

അവരെന്തൊക്കയോ ചോദിക്കുന്നുണ്ടെലും എന്റെ മനസ്സ് വേറെ എവിടെയോ ആണ് ഞാൻ മൂളുകയല്ലാതെ മറുപടിയൊന്നും പറയാതെ വീട്ടിലേക്ക് വന്നു…

അകത്തേക്ക് കയറാതെ ഞാൻ വരാന്തയിൽ തന്നെ ഇരുന്നു…

Leave a Reply

Your email address will not be published. Required fields are marked *