“… ഒന്ന് പോ ആദി ചുമ്മാ കളിയാക്കാതെ…” എന്റെ നെഞ്ചിൽ പതിയെ ഇടിച്ചുകൊണ്ട് അവൾ പറഞ്ഞു.
“… മോളെ ഒന്ന് വന്നേ…” താഴെ നിന്ന് അമ്മ ചാരുവിനെ വിളിച്ചു.
“…വിട് ആദി അമ്മ വിളിക്കുന്നു. ഞാൻ താഴേക്ക് ചെല്ലട്ടെ…”
“… ഒരു ഉമ്മ തന്ന വിടാം…” അവളെ ഒന്നുകൂടി മുറുക്കെ കെട്ടിപിടിച്ചോണ്ട് പറഞ്ഞു.
“… ആദി ദേ ചുമ്മാ കളിക്കല്ലേ. ഞാൻ പോയി വന്നിട്ട് തരാം…”
“…അയ്യടാ ആ അടവ് അങ്ങ് മനസ്സിൽ വച്ചാൽ മതി. ഇന്നലെ ഇതുപോലെ പോയിട്ട് വരാം എന്ന് പറഞ്ഞിട്ട് നിന്റെ പൊടിപോലും കണ്ടില്ല. ഇന്ന് അത് നടക്കില്ല മോളെ…”
“… വിട് ആദി. ദേ എന്നെ കണ്ടില്ലെങ്കിൽ അമ്മ ഇങ്ങോട്ട് വരും കേട്ടോ. നമ്മളെ ഇങ്ങനെ കണ്ടാൽ ആകെ നാണക്കേട…”
“… എനിക്ക് ഒരു നാണക്കേടും ഇല്ല. പിന്നെ ഞാൻ നിന്നെ വിടില്ല എന്നൊന്നും പറഞ്ഞില്ലല്ലോ. ഞാൻ ചോദിച്ചത് തന്നാൽ നിനക്ക് ഇപ്പൊ പോവാം…”
“… ശോ. ഇത് എന്തൊരു കഷ്ട്ട. ഒരെണ്ണമേ തരു. പിന്നെ ചോദിക്കരുത്…” ആ ഉടമ്പടിക്ക് സമ്മതം കൊടുത്തതും മിന്നായം പോലെ കവിളൊരു ഉമ്മ കിട്ടി.
“… അയ്യേ ഇത് എന്ത് ഉമ്മ. ഇത് ആർക്ക് വേണം ഞാൻ മുമ്പേ പറഞ്ഞതാ കവിളിലേ ഉമ്മ ഒന്നും വരവ് വയ്ക്കില്ല എന്ന്…”
“…പ്ലീസ് ആദി ഞാൻ പോട്ടെ…”
“… ഞാൻ പറഞ്ഞല്ലോ ഞാൻ ചോദിച്ചത് കിട്ടിയാൽ നിനക്ക് പോവാം…” ഒരു വിട്ടുവീഴ്ചക്കും ഞാൻ തയാറല്ലായിരുന്നു.