“…ഞാൻ അവളുടെ കൂടെ ഇരുന്നാൽ മതിയോ…” കുറച്ചുനേരത്തെ ആലോചനക്ക് ശേഷം ഞാൻ ചോദിച്ചു.
“…നീ കാര്യമായിട്ട് പറഞ്ഞതാണോ…”
“… അതേടാ. ഇത് നീ പ്ലാൻ ചെയ്ത ടൂർ ആണ് അപ്പൊ ഒരു തരത്തിലും കുഴപ്പം ഉണ്ടാവാൻ പാടില്ല. ഞാൻ അവളുടെ കൂടെ ഇരുന്നോളാം നിങ്ങൾ പോയിട്ട് വാ…” ചെറിയ ചിരിയോടെ ഞാൻ പറഞ്ഞു.
“… താങ്ക്സ് അളിയാ. കോർഡിനേറ്റർ ഞാൻ ആയത്കൊണ്ട് എനിക്ക് പോവാതിരിക്കാൻ പറ്റില്ല. അതാ കുഴപ്പം…” എന്നെ കെട്ടിപിടിച്ച് ആദി പറഞ്ഞു.
ഞാൻ ഫ്രഷ് ആയി എല്ലാരേയും യാത്രയാക്കി നേരെ ദിയയുടെ റൂമിലേക്ക് പോയി. അവൾ ഇപ്പോഴും ഉറക്കത്തിലാണ്. മുഖത്ത് ഇപ്പോഴും ക്ഷീണം കാണാം. അവിടെ ഉണ്ടായിരുന്ന ഒരു ചെയറിൽ ഇരുന്നു ഞാൻ റീൽ കാണാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോ ബെഡിലെ അനക്കം കേട്ടു നോക്കിയപ്പോ ദിയ ഉണർന്നു.
“… ആഹ് ഗുഡ് മോർണിംഗ് ഉറക്കം എഴുനേറ്റൊ. ക്ഷീണം തോന്നുന്നുണ്ടോ…” അവളുടെ അടുത്തേക്ക് ചെന്നിരുന്നു ഞാൻ ചോദിച്ചു.
“… കുഴപ്പം ഇല്ല. എന്നാലും എന്തോ ഒരു വയ്യായിക…”
“…ഒരുപാട് ദൂരം യാത്ര ചെയ്തതിന്റെ ആയിരിക്കും. പനിയൊന്നും ഇല്ല…” അവളുടെ തൊട്ടുനോക്കി അവൾ ചെറുതായി ഒന്ന് ഞെട്ടി.
“… അവരെല്ലാം എവിടെ…” ചുറ്റിനും നോക്കി ദിയ ചോദിച്ചു.
“… അവരെല്ലാം പോയി…”
“… കാർത്തി പോയില്ലേ…”
“…പോയെങ്കിൽ ഇവിടെ കാണോ. ഇന്ന് നിന്നെ നോക്കേണ്ട ഡ്യൂട്ടി എനിക്കാണ്…”
“…ഞാൻ കാരണം കാർത്തിക്ക് ഇടങ്ങേർ ആയല്ലേ…”
“… അതേലോ. അത് പ്രേത്യേകം ചോദിക്കണോ…”അത് പറഞ്ഞപ്പോ അവളുടെ മുഖം വാടി.