ഞാൻ : ” എന്താ കാര്യം പറ ”
സുമ : ” അകത്തു സാർ….. ”
ഞങ്ങൾ അകത്തേക്ക് കയറി. അച്ഛന്റെ ബെഡ്‌റൂമിൽ പോയി നോക്കിയപ്പോൾ അച്ഛൻ കട്ടിലിൽ ക കിടക്കുന്നു. റോഷൻ അച്ഛനെ തട്ടി വിളിച്ചു. റോഷൻ അച്ഛന്റെ കയ്യിൽ പിടിച്ചതും അവൻ ഞെട്ടി പുറകോട്ട് വീണു. അവൻ കരയാൻ തുടങ്ങി. സാജൻ അത് കണ്ട് ഓടിപ്പോയി അച്ഛനെ കുലുക്കി വിളിച്ചു. അവൻ ഞെട്ടലോടെ അച്ഛനെ വിളിച്ചുകൊണ്ടിരുന്നു. അച്ഛൻ പക്ഷെ ഉണർന്നില്ല. ജിജിൻ അത് കണ്ടപ്പോൾ എല്ലാം മനസ്സിലായി. അവന്റെ ലോല മനസ്സിന് അതൊന്നും താങ്ങാൻ പറ്റില്ല. ഞാൻ അവനെ ചേർത്ത് പിടിച്ച് എന്റെ തോളിലേക്ക് ചായ്ച്ചു.
ജിജിൻ : “ചേച്ചി….. അച്ഛൻ….. ”
എനിക്ക് ഒന്നും പറഞ്ഞു സമാധാനിപ്പിക്കാൻ പറ്റില്ല.
വിധി…..
(തുടരും )