മിഴി [രാമന്‍]

Posted by

” നിന്നെ ഞാൻ കാണണം എന്ന് കുറേ കരുതി. പേടിയായിരുന്നു എന്നോട് ഇയ്യ് എന്തേലും മുഖം കറുത്ത് പറഞ്ഞാൽ ഇനിക്കത് സയിക്കാൻ പറ്റിയില്ല, ഇന്നലെ ഷെറിൻ നിന്നെ വിളിക്കുന്നത് ഞാങ്കേട്ടു. പിന്നെ തോന്നി നീയെന്തു പറഞ്ഞാലും കൊഴപ്പല്ല എന്ന് ഒന്ന് കണ്ടാൽ മതിയാരുന്നു.

നിനക്കെന്നോട് ദേഷ്യണ്ടോ അഭി ” ആ കണ്ണുകൾ ഒഴുക്കി അവരത് ചോദിച്ചപ്പോൾ ഉരുകിയത് ഞാൻ ആണ്. ഇത്ര ദിവസം.ഞാനും ഒന്ന് ചെന്ന് കാണണ്ടിയിരുന്നില്ലേ?.ആ കണ്ണുകൾ ഞാൻ തുടച്ചു.

“എന്താ ഉമ്മ ഇത്,എന്റെ അമ്മയുടെ സ്ഥാനത്തല്ലേ ഞാൻ കണ്ടുട്ടുള്ളു.. ഉമ്മയോട് എനിക്ക് ദേഷ്യമോ?” അവർ വിഷമത്തിലും ഒരു പുഞ്ചിരി തന്നു.

ഇത്തിരി നേരം അങ്ങനെ ഇരിന്നു… ഈർപ്പമുള്ള അന്തരീക്ഷം… തണുപ്പ്.. പുറപുരത്തുനിന്നും ഇറ്റു വീഴുന്ന വെള്ളത്തുള്ളികളുടെ ശബ്ദം..വാതിൽ കടന്നു ചെറിയമ്മ ചായയും ആയി വന്നു ആവി പറക്കുന്ന കട്ടൻ..

നല്ല സ്വഭാവം ഒക്കെയുണ്ടല്ലോ എന്ന് മനസ്സിൽ ആലോചിച്ചു ചെറിയമ്മ കള്ളച്ചിരി ചിരിച്ചു … ഉമ്മ കട്ടൻ വാങ്ങി ചെറിയമ്മയോട് ചിരിച്ചു.ചെറിയമ്മ തിരിച്ചും.ഒരു പാത്രത്തിൽ അരിമുറുക്ക്…

പിന്നെ അവരുടെ സംസാരം ആയി… ചെറിയമ്മ സംസാരിക്കുന്ന ശൈലി നോക്കി ഞാൻ നിന്നു. ഉമ്മക്കവളെ നല്ലപോലെ പിടിച്ചെന്ന് തോന്നി… ബാക്കിൽ നിന്ന് വണ്ടിയുടെ ഒച്ച.. അമ്മയുടെ വരവ്.. കാർ നിർത്തി.. സംശയത്തോടെ ഉമ്മയുടെ കാർ കണ്ടു അച്ഛനും അമ്മയും ഇറങ്ങി.. ഞങ്ങൾ മൂവരും എഴുന്നേറ്റു… അമ്മക്ക് പെട്ടന്ന് മനസ്സിലായി ഉമ്മയെ.. ഓടി വന്നു കുശലം ചോദിക്കലായി, സംസാരിക്കലായി, ബഹളമായി … അച്ഛന് ഒന്ന് ചിരിച്ചു അകത്തേക്ക് നടന്നു..ഞാൻ അപ്പുറത്തെ തിണ്ണയിലേക്ക് മാറി കൊടുത്തു.. അമ്മയുടെയും ഉമ്മയുടെയും.. സംസാരത്തിലേക്ക് തലയിടാൻ നിന്നില്ല. അമ്മക്ക് കാണാതെ പോയ അനിയത്തിയെ തിരികെ കിട്ടിയ പോലെയുള്ള കളികളായിരുന്നു അപ്പൊ.അടുത്തുണ്ടായിരുന്ന ചെറിയമ്മയും മാറിക്കൊടുത്തു എന്റെ അടുത്ത് വന്നു. മുഖത്തേക്ക് പാളി നോക്കി.. അടുത്തിരുന്നു…

“ഷെറിന്റെ ഉമ്മയാണോ ” സ്വകാര്യം പോലെ അവൾ ചെവിയിൽ ചോദിച്ചു..എനിക്കത്ഭുതമായി.. ഇവൾക്കെല്ലാം അറിയാമോ.

ഞാൻ ആണെന്ന് തലയാട്ടി. വലതു വശത്തിരിക്കുന്ന ചെറിയമ്മയും അതു കഴിഞ്ഞു തൂണിന്റെ അപ്പുറത്ത് ഇരിക്കുന്ന അമ്മമാരും..

Leave a Reply

Your email address will not be published. Required fields are marked *