“സാറേ, അവൻ അത്ര നിസ്സാരക്കാരൻ ഒന്നുമല്ല. വെറും പുല്ലു പറിക്കുന്ന പോലെയാ അവൻ എല്ലാവരെയും കൈകാര്യം ചെയ്തു വിട്ടത്. കരുതിക്കൂട്ടി എങ്ങിനെ പഞ്ഞിക്കിടണം എന്ന് വ്യക്തമായ ധാരണ വച്ചാണ് പണിഞ്ഞത്. അവർക്ക് ആർക്കും ഇനി ഈ പണി നടക്കില്ല. ഫീൽഡ് ഔട്ട് ആയി.” റോബിൻ തലയുയർത്തി തുഷാറിനെ നോക്കി പറഞ്ഞു.
“അത് അറിയാവുന്നത് കൊണ്ടല്ലേ ടോ താൻ നാല് പേരുണ്ടാവും ന്ന് പറഞ്ഞപ്പോ ഞാൻ ഓക്കേ പറഞ്ഞത്. എന്നെ പഞ്ഞിക്കെട്ട് എടുത്ത് നിലത്തേക്ക് അടിക്കുന്നത് പോലെ പിന്നിലൂടെ പൊക്കിയെടുത്തു നിലത്തേക്ക് അടിച്ചവനാ.
അത് കൊണ്ടാ പറഞ്ഞത് പാളിപ്പോയാൽ പിന്നെ ഒന്നും നടക്കില്ല ന്ന്. ഇതിപ്പോ അവന് മനസ്സിലായില്ലേ അവർക്ക് പണിവരുന്നുണ്ടെന്ന്.” തുഷാർ വലിച്ചു കഴിഞ്ഞ കഞ്ചാവ് സിഗരറ്റ് കളഞ്ഞിട്ട് വീണ്ടും ഒരെണ്ണം ഫിൽ ചെയ്യാൻ തുടങ്ങി. റോബിൻ അത് കേട്ട് ഒന്നമ്പരന്നു.
“അതെപ്പോ. സാറിന് അപ്പൊ അവനെ നേരത്തെ അറിയാമായിരുന്നോ.?” അവൻ ആശ്ചര്യത്തോടെ തുഷാറിനെ നോക്കി.
“അതെ. എന്റെ രണ്ട് കാലും ഒറ്റയടിക്ക് തകർത്ത പന്ന നായിന്റെ മോനാ അവൻ. ഒരു ദിവസം രാത്രി ആ ശാരികയെന്ന കഴപ്പി ചരക്കിനെ റോഡിൽ കിട്ടി. കേറിയങ്ങു പൊളിക്കാം ന്ന് കരുതി ഞങ്ങൾ കൈവച്ചു. ആ കഴുവേറി വന്ന് നാലുപേരെയും നിന്ന നിൽപ്പിൽ വീശിയെറിഞ്ഞു.
എന്റെ ഓവർ കോൺഫിഡൻസ് കൊണ്ട് അവസാനം പോയി മുട്ടാൻ നോക്കിയപ്പോ എന്നെ പൊക്കിയെടുത്തു ഒരു തേങ്ങാ മടൽ പോലെ നിലത്തേക്ക് അടിച്ചു ആ നാറി. എനിക്ക് അവനെ തീർത്തെ പറ്റൂ. ഇതെന്റെ അഭിമാന പ്രശ്നമാണ്.” തുഷാർ സിഗററ്റിനു തീക്കോളുത്തി. അന്നത്തെ രാത്രി അയാൾ വെറുപ്പോടെ ഓർത്തു.