“അത് പോട്ടെ, ഞാൻ ബാക്കി പറയാം. രാധയെ സെറ്റ് ആക്കിയത് മാത്രമല്ല, നിങ്ങടെ റീസെപ്ഷനിസ്റ്റ് ആയിട്ട് നിൽക്കുന്ന ആ അലീനയില്ലേ, അത് ആ നാറി തുഷാറിന്റെ സിസ്റ്റർ ആണ് അത് വല്ലതും അറിയോ പൊട്ടാ.”? അവൾ അൽപ്പം കുറുമ്പോടെ അവനെ നോക്കി.
“നോ..” അവനൊന്നു ഞെട്ടി. ആശ്ചര്യവും അവളോട് അൽപ്പം ആദരവും അവന് തോന്നി. അവൻ നന്ദിയോടെ അവളെ നോക്കി. അവളുടെ മുഖം തെളിഞ്ഞു, ചുവന്ന കവിൾതടം ചുവന്നു.
അവൾ തന്നെ ശരിക്കും പ്രണയിക്കുന്നുണ്ടെന്നു വാഹിദിന് അവളുടെ ഭാവങ്ങളിൽ നിന്ന് മനസ്സിലായി. ഒരു പെണ്ണ് ഒരാണിന് അന്യയായി നിൽക്കുന്നത് അവളുടെ കാമത്തെ കൈവെക്കാത്തിടത്തോളം മാത്രമാണെന്ന് അവന് തോന്നി. അവൾക്ക് ലൈംഗികത അവളുടെ സ്വത്വത്തിന്റെ അവസാനമാണ്. അത് പങ്കുവെക്കുന്നത്തോടെ അവളിൽ ഒരു സ്വാതന്ത്ര്യം ആ വ്യക്തിയോട് വളർന്നു വരും.
“അന്ന് തനിക്ക് നേരെ നടന്ന ആക്രമണം ആരുടെ പ്ലാൻ ആയിരുന്നു എന്ന് തനിക്ക് വല്ല അറിവും ഉണ്ടോ.?” അവൾ വീണ്ടും ചോദിച്ചു.
“തുഷാർ..”? അവൻ സംശയത്തോടെ അവളെ നോക്കി.
“മുഴുവനായും ശരിയല്ല. പാതി തുഷാർ. വന്റെ ടീമും പാതി അലീനയുടെ കൊട്ടേഷനും. നിന്നെ ആയിരുന്നില്ല അവളുടെ ഉദ്ദേശം, ശാരിക മാഡത്തെ ആക്‌സിഡന്റ് ആക്കി വീലചെയറിൽ ആക്കുക എന്നെ അവൾ പ്ലാൻ ചെയ്തുള്ളൂ. രണ്ട് കൊട്ടേഷനും ഒരേ ദിവസം ആയിപ്പോയി എന്ന് മാത്രം. പക്ഷേ അവരെയും നീ ടാവ്വൽ പിഴിയുന്ന പോലെ പിഴിഞ്ഞു വിട്ടു. അവരല്ല താനാ റൗഡി. പക്കാ റൗഡി..” അവൾ അവനു നേരെ വിരൽ ചൂണ്ടി വായ പൊത്തി വീണ്ടും ചിരിച്ചു തുടങ്ങി.