ഇന്നോളം അനുഭവിച്ചിട്ടില്ലാത്ത സ്നേഹത്തിന്റെ എല്ലാ സീമകളും ലങ്കിച്ചു യഥാർത്ഥ സ്ത്രീപുരുഷ ജന്മത്തിന്റെ അർത്ഥങ്ങളിലേക്ക് തന്റെ ജീവിതം ഇറങ്ങിചെന്നതോടെ ശാരികയുടെ ജീവിതം അപ്പാടെ മാറിമറിഞ്ഞു.
എല്ലാവർക്കും അവളൊരു പ്രിയങ്കരിയായി മാറി. ഏത് നേരവും വാഹിദിനെ ചുറ്റിപ്പറ്റി, അവനെ കുറിച്ച് സംസാരിച്ച്, അവനെ കുറിച്ച് തമാശകൾ പറഞ്ഞു കളിയാക്കി ചിരിച്ച്, അവനറിയാതെ അവനെ തന്നെ പ്രണയാതുരമായി നോക്കിക്കൊണ്ടിരുന്ന് അവളുടെ ദിനങ്ങൾ ചാരുതയാർന്നു. അവൾ അറിയാതെ അവന്റെ നേരെ മുഖം തിരിച്ചു.
എന്നെയൊന്ന് ഓർക്കൂ ഇക്കാ. ഒന്നിങ്ങോട്ട് നോക്കി ചിരിച്ചാൽ ന്താ. ആ ലാപ്ടോപ്പിൽ എന്താണാവോ ഇത്ര. യ്യോ ന്തൊരു ഗൗരവം. പോയി ചുമ്മാ ഒന്ന് കലിപ്പ് ആക്കി ദേഷ്യം പിടിപ്പിച്ചാലോ. കലിപ്പ് വന്നു ദേഷ്യപ്പെട്ടു ചന്തിക്കൊരു തല്ലു വാങ്ങിയാലോ.
ന്നിട്ട് വേണം കണ്ണിൽ വെള്ളം നിറച്ചു രണ്ട് ദിവസം രാത്രി പട്ടിണിക്കിട്ടു കൊതിപ്പിക്കാൻ. നോക്കട്ടെ എന്നോട് സ്നേഹം ണ്ടോ ന്ന്. ഞാൻ പിണങ്ങിയാൽ കരയുമോ ന്ന് ഒന്ന് അറിയാല്ലോ. അയ്യേ ഇക്ക കരയാനോ, എടീ മണ്ടൂസേ അതൊരു കല്ലാ കല്ല്. വേണേൽ ഒരു കൈകൊണ്ട് പൊക്കിയെടുത്തു ഒറ്റ ഏറിന് അങ്ങ് ഡാമിലെത്തിക്കും അത്ര തന്നെ.
അവൾക്ക് ചിരിവന്നു. ജോലിയിൽ ശ്രദ്ധയില്ലാതെ വന്നപ്പോൾ ശാരിക എഴുന്നേറ്റ് അവന്റെ അടുത്തേക്ക് ചെന്നു. എഴുന്നേറ്റപ്പോൾ ആദ്യം കണ്ണുകൾ നീണ്ടത് റിസപ്ഷനിലേക്ക് ആയിരുന്നു. പിശാചുക്കൾ നോക്കുന്നത് അവൻ ഇരിക്കുന്ന ഭാഗത്തേക്ക് തന്നെയാണ്.