“നമ്മുടെ കുടുംബത്തിലേക്ക് സ്വാഗതം. ദാ ഐശ്വര്യമായി ഇതങ്ങോട്ട് പിടിക്ക്.” അയാൾ ഡെന്നീസിന് നേരെ ഗ്ലാസ് നീട്ടി.
“മണ്ണാങ്കട്ട. എടോ കോപ്പിലെ മുതലാളീ, കാര്യങ്ങൾ ആകെ തകിടം മറിഞ്ഞു. കമ്പനിയിൽ എക്സിക്യൂട്ടീവ് ഒഫീഷ്യൽസിനൊക്കെ ഏറെക്കുറെ കാര്യങ്ങൾ മനസ്സിലായി. ഇന്ന് രാവിലെ ബോർഡ് മീറ്റിംഗ് വിളിച്ചു വാഹിദ് കാര്യങ്ങൾ അറുത്തുമുറിച്ചു വ്യക്തമാക്കി, വിത്ത് പ്രൂഫ്. എന്നെ തത്ക്കാലികമായി മാറ്റി നിർത്തുന്നു എന്ന് പറഞ്ഞു പടിയടച്ചു പിണ്ഡം വച്ചു.” ഞാനിപ്പോ MBA കഴിഞ്ഞ് ഒരു ഇന്റർനാഷണൽ കമ്പനിയുടെ എക്സ്പോർട്ടിങ് മാനേജർ ചെയറിൽ ഇരിക്കുന്ന വൈറ്റ് കോളർ മാന്യൻ അല്ല,
തന്റെയൊക്കെ കൂട്ടത്തിലെ ഒരു കഞ്ചാവ് കടത്തുകാരനാ. ” അയാൾ ജോർജ് നീട്ടിയ മദ്യം നോക്കുകപോലും ചെയ്യാതെ കോപത്തോടെ ആക്രോഷിച്ചു. അയാളുടെ ആ അപമാനിക്കുന്ന തരത്തിലുള്ള സംസാരം അവർക്ക് ആർക്കും അത്ര ഇഷ്ടമായില്ല എന്നത് അവിടെ താത്‌കാലികമായി തളം കെട്ടി നിന്ന നിശബ്ദതയിൽ നിന്ന് വ്യക്തമായിരുന്നു. പിന്നെ സെയ്‌താലി ആ മൂകതയ്ക്ക് വിരാമമിട്ടു കൊണ്ട് ഡെന്നീസിനോട് പറഞ്ഞു.
“അതിന് തന്നോട് ആരെങ്കിലും നിർബന്ധം പറഞ്ഞോ ഇപ്പണിക്ക് കൂടാൻ. ഞങ്ങൾ ഒരു ബിസിനസ്സ് സംസാരിച്ചു, പത്തു ശതമാനം കാശും തരാമെന്ന് പറഞ്ഞു. കേട്ടപാതി ഈ കളിക്ക് ചാടിക്കേറി നിക്കാൻ നിന്നോട് ആര് പറഞ്ഞു.”
അയാൾ ചൂടായി. കൈയിലിരുന്ന മദ്യം ഒറ്റവലിക്കു കുടിച്ചു.
“നിങ്ങൾ കരുതുന്ന പോലെയല്ല കാര്യങ്ങൾ. തോട്ടത്തിൽ നിന്ന് ഫാക്ടറി വഴി കഞ്ചാവ് പാക്കിങ് സെക്ഷനിലേക്ക് വന്നിരുന്നത് ആ രാധയുടെ സപ്പോർട്ട് ഉണ്ടായിരുന്നത് കൊണ്ടാ. ഈ നാറി പകരം അവൾക്ക് കാശല്ല ഇവന്റെ മറ്റേ സാധനമാ കൊടുത്തോണ്ടിരുന്നത്. ഇന്ന് രാവിലെ മുതൽ അവൾ മിസ്സിംങ് ആണ്. അറിയോ മണ്ടന്മാരെ.”? ഡെന്നീസ് പ്രകോപിതനായി തന്നെ സംസാരിച്ച് കൊണ്ടിരുന്നു. ആ വാർത്ത എല്ലാവരിലും ഒരു ഞെട്ടൽ ഉണ്ടാക്കി. കാര്യങ്ങൾ ഒറ്റയടിക്ക് കീഴ്മേൽ മറിഞ്ഞിരിക്കുന്നു. മാസങ്ങളോളമായി തങ്ങൾ വിജയകരമായി നടത്തിയിരുന്ന വൻ കോടികളുടെ ഡ്രഗ് ഡീലിംഗ് കൈയിലെ മദ്യചഷകം വീണുടയും പോലെ തകർന്നടിഞ്ഞിരിക്കുന്നു. എങ്ങിനെ.?