അന്ന് അടികൊണ്ട് വന്നു കിടന്നപ്പോൾ, ഇവൾ അടുക്കളയിലേക്ക് പോയ സമയത്ത് ഞാൻ എന്റെ ഫ്രണ്ട് കിഷോറിനെ വിളിച്ചു. അവൻ എന്റെ ഡിഗ്രി ക്ലാസ്‌മേറ്റ് ആയിരുന്നു. ഇപ്പൊ പോലീസ് ഡിപ്പാർട്മെന്റിൽ എസ്. ഐ റാങ്കിൽ.
അവനോട് കുറച്ചു സംശയങ്ങൾ പറഞ്ഞപ്പോ അവൻ അന്വേഷിക്കാമെന്ന് പറഞ്ഞു. അതിന് ശേഷം ഇന്നലെ രാത്രി എനിക്ക് കിട്ടിയ ഫയൽസ് ആണ് ഇതൊക്കെ.” അവൻ അതിലേക്ക് നോക്കിക്കൊണ്ട് അവരോട് രണ്ട് പേരോടുമായി പറഞ്ഞു.
“എന്നുവച്ചാൽ.. ന്താ ഇതൊക്കെ.?” ശാരിക ടെൻഷൻ ഉത്കണ്ഠയോടെ അവനെ നോക്കി. രാജനും.
“ഈ കാണുന്ന scanned ഫയലുകൾ, നമ്മുടെ എക്സ്പോർട്ടിങ് ഐറ്റംസ് ഫൈനൽ പാക്കേജ് കഴിഞ്ഞു പോർട്ടിൽ എത്തിയതിന്റെ ക്ലിയറൻസ് ഡോക്യൂമെന്റസ് ആണ്. പക്ഷേ, നമ്മുടെ ഷിപ്മെന്റിന്റെ കൂടെ പോർട്ടിലേക്ക് എൻട്രി ചെയ്ത ഗുഡ്സ്ന്റെ കൂട്ടത്തിൽ നിന്ന് പതിനഞ്ചു പാക്കേജസ് പോയിരിക്കുന്നത് ഗൾഫ് ഷിപ്മെന്റ്ലേക്ക് അല്ല.” അവൻ ശാരികയെ നോക്കി. അവൾ അന്തം വിട്ട് തന്നെത്തന്നെ നോക്കി ഇരിക്കുകയാണ്.
“പിന്നെ എങ്ങോട്ട് പോയി.”? രാജൻ അവനെ നോക്കി ആവിശ്വസനീയതയോടെ ചോദിച്ചു.
വാഹിദ് ഒന്ന് ദീർഘശ്വാസമെടുത്തു. പിന്നെ അർത്ഥഗർഭമായ ചിന്താഭാരത്തോടെ ലാപ്ടോപിലേക്ക് തുറിച്ചു നോക്കികൊണ്ട് പറഞ്ഞു.
“രാജേട്ടാ.. എന്റെയീ പെണ്ണിനെ വല്ലവനും ഞൊണ്ടാം ന്ന് കരുതുന്നുണ്ടെങ്കിൽ അവരോട് പറയണം, എനിക്ക് കാലൊടിക്കാൻ മാത്രമല്ല ഒറ്റയടിക്ക് കൊതുകിനെ കൊല്ലുന്ന പോലെ തീർത്തു കളയാനും അറിയാം ന്ന്.” അവൻ അതെ ഇരിപ്പിൽ കൈ നീട്ടി ശാരികയെ തന്നിലേക്ക് ഇറുക്കി അണച്ചു പിടിച്ചു. അവൾക്ക് കണ്ണ് നിറഞ്ഞു. രാജൻ ആ ടെൻഷനിലും പുഞ്ചിരിച്ചു.