മൂടൽ മഞ്ഞ് 3 [ലസ്റ്റർ]

Posted by

“ഞാനും വരാം.” അവൾ പറഞ്ഞു.

” നോ.. നീ വേണ്ട. പോകുന്ന വഴികൾ പഴയ പോലെ അത്ര സുരക്ഷിതമല്ല. കുറച്ച് നാൾ കരുതലോടെ നിന്നെ പറ്റൂ. ” അവൻ പറഞ്ഞു.

“ശബ്നം വരാമെന്നു പറഞ്ഞു കാണും.” അവൾ അവനെ രൂക്ഷമായി നോക്കി.

“ശബ്നോ. അതാരാ.” അവൻ നെറ്റിച്ചുളിച്ചു.

“അയ്യോ ന്തൊരഭിനയം.. അറിയില്ല പോലും.” അവൾ ചുണ്ട് മലർത്തി മുഖം വെട്ടിച്ചു.

“താനൊന്ന് പോയെ.. ചുമ്മാ ഓരോന്ന് പറഞ്ഞു രാവിലേ തന്നെ.. ഏത് ശബ്നം. ഞാൻ എന്തിനാ കാണുന്നെ.” അവൻ വേണ്ടും കാര്യമറിയാതെ സംശയിച്ചു.

“അറിയില്ലേ.. ഇത്ര വേഗം മറന്നോ.. പുതുപ്പെണ്ണ്.. രാജകുമാരന്റെ മണവാട്ടി..” അവൾ ശുണ്ഠിയെടുത്തു. അപ്പോഴാണ് അവന് കാര്യം മനസ്സിലായത്. അവൻ ഉറക്കെ സ്വയം മറന്നു പൊട്ടിച്ചിരിച്ചു. അവൾക്ക് നന്നായി ദേഷ്യം വന്നു. പക്ഷെ നിർത്താതെയുള്ള അവന്റെ പൊട്ടിച്ചിരി നീണ്ടുപോയപ്പോൾ ദേഷ്യം മാറി ആ മുഖത്ത് നാണം പടർന്നു.

“ന്താ ഇത്ര ചിരിക്കാൻ.. അങ്ങനെ എന്നെ പറ്റിക്കാൻ നോക്കണ്ട. വേഗം പറ, ആരെ കാണാൻ പോകുവാ.”അവൾ ഗൗരവം നടിച്ചു

“പറഞ്ഞില്ലേ, കിഷോറിനെ കാണണം. ഇന്നലെ നീ വിട്ടില്ല ല്ലോ.” അവൻ അവളുടെ മുഖം സ്വാതന്ത്രമാക്കി.

“ആ ദേഷ്യം മുഴുവൻ ഇന്നലെ തീർത്തല്ലോ എന്റടുത്ത്.” അത് പറഞ്ഞപ്പോൾ അവളുടെ മുഖം ലജ്ജകൊണ്ട് ആരുണാഭമായി. ചുണ്ടിൽ ഒരു കള്ളപ്പുഞ്ചിരി തെളിഞ്ഞു വന്നു.

“തീർത്തു ന്നോ.. എവിടെ തീരാൻ. വന്നിട്ട് തരുന്നുണ്ട് ബാക്കി. എന്നെ സംശയിച്ചതല്ലേ. ശിക്ഷയാ..” അവൻ അവളെ ഒരു പൂച്ചെണ്ടുപോലെ ഒരു കൈകൊണ്ട് അടുപ്പിച്ചു.

“ന്തൊരു ശക്തിയാ.. കൊരങ്ങൻ..” അവൾ കുറുകി. അവൻ അവളുടെ നെറ്റിയിൽ ഒരു ചുംബനം നൽകി അവളെയും ചേർത്തു നടത്തിക്കൊണ്ട് പുറത്തേക്ക് ഇറങ്ങി. ബുള്ളെറ്റ്ൽ കയറി സ്റ്റാർട്ട്‌ ചെയ്തു മുറ്റത്തിറങ്ങി നിന്നിരുന്ന അവളുടെ അടുത്തു വന്നു നിർത്തി.

Leave a Reply

Your email address will not be published. Required fields are marked *