ഛെ.! താനെന്തിനാ വേണ്ടാത്ത കാര്യങ്ങൾ ആലോചിച്ചു കൂട്ടുന്നത്. അവൾ തന്നെ വല്ലാതെ സ്നേഹിക്കുന്നുണ്ട്. അന്ന് ശാരിയുടെ വീട്ടിൽ നിന്ന് ഇറങ്ങി പോയതിൽ പിന്നെ ഇടക്കൊക്കെ ശാരിയുടെ ഫോണിൽ വിളിച്ചിട്ടുണ്ട്. മദ്യപിച്ചു ബോധമില്ലാത്ത പോലെ കുറേ നേരം കുഴഞ്ഞ സ്വരത്തിൽ സംസാരിക്കും. ഒരുപക്ഷെ തന്റെ മുന്നിൽ തകർന്നു പോയ ഒരിഷ്ടത്തിന്റെ ആത്മനിന്ദയിൽ നിന്ന് സ്വയം ഒളിച്ചോടുന്നതാവാം. മദ്യപിച്ചും സ്വന്തം സഹോദരന്റെ കൂടെ ശരീരം പങ്കിട്ടും ജീവിതം ആഹ്ലാദങ്ങൾക്ക് വേണ്ടി മാത്രം കുത്തഴിച്ചു വിട്ടിരിക്കുന്നു. എന്ത് മനോഹരിയായ ഒരു പെണ്ണാണ്. എന്തിനാണാവോ ഈ വഴി തിരഞ്ഞെടുത്തത്. വാഹിദിന് സഹതാപം തോന്നി.
അവൻ ഹൈവെയിൽ നിന്ന് അവൾ പറഞ്ഞ ഊടുവഴിയിലേക്ക് ബൈക്ക് തിരിച്ചു. ഏതോ മലയോര പാത. ടാറിട്ട വൃത്തിയുള്ള കുണ്ടും കുഴിയുമില്ലാത്ത ചെറിയ റോഡ്. രണ്ട് വാഹങ്ങൾക്ക് കഷ്ടിച്ച് പോകാനുള്ള വീതിയുണ്ട്. രണ്ട് ഭാഗത്തും വലിയ പറമ്പുകൾ. അതിൽ മുഴുവൻ റബ്ബർ മരങ്ങൾ. വിശാലമായ ആ തോട്ടത്തിന് നടുവിലൂടെ ബൈക്ക് ഓടിച്ചു പോകാൻ നല്ല സുഖം തോന്നി. തണുത്ത കാറ്റിന്റെ ആലിംഗനം ഏറ്റുവാങ്ങി റബ്ബർ മരങ്ങൾക്കിടയിലെ ചെറിയ തോടിലൂടെ ഉരുളൻ കല്ലുകൾ കളിയാക്കിചിരിച്ചു തുള്ളിച്ചാടി ഒഴുകുന്ന വെള്ളത്തിലേക്ക് നോക്കിയും ചുറ്റുപാടും ശ്രദ്ധിച്ചും അവൻ അരമണിക്കൂർ സഞ്ചസരിച്ചപ്പോൾ റോഡ് വളഞ്ഞു പുളഞ്ഞു തോട്ടങ്ങളുടെ ഉയർച്ചകളിലേക്ക് നീണ്ടു പോവുകയും പോകുന്നു വഴിക്ക് വലതു ഭാഗത്തേക്ക് ചെറിയൊരു വഴിയും ഗ്രീൻഹോം എന്നൊരു ബോർഡും കണ്ടു.