“ശരി ചേട്ടാ. ഞാൻ വിളിക്കാം ഇറങ്ങാൻ നേരം.” വാഹിദ് പറഞ്ഞു.
“ഇക്കാ വല്ലാതെ പേടിയാവുന്നു. ഇപ്പൊ ന്തിനും പേടിയും സങ്കടവും കരച്ചിലുമാ. എനിക്ക് ഒന്നിനും ധൈര്യം ഇല്ല പണ്ടത്തെ പോലെ. ആ റിസപ്‌ഷനിൽ കിളിച്ചോണ്ട് ഇരിക്കുന്ന വായിനോക്കി പെൺപിള്ളേരെ വരെ ഭയമാ. ഇക്ക വന്നതോടെ ജീവിക്കാനുള്ള കൊതിയാണ്. എനിക്ക് ഇക്കയല്ലാതെ വേറെ ഒരു ലോകമേ ഇല്ലാതായി. അതിന് പുറമേ ഇത് കൂടി കേട്ടപ്പോൾ..” അവൾക്ക് തൊണ്ടയിടറി.
“എനിക്ക് അറിയാം പെണ്ണേ.. ന്റെ ജീവനല്ലെടീ നീ.. നീ അവിടെയിരുന്നു ഒന്നിലും ശ്രദ്ധിക്കാതെ എന്നേം നോക്കി ഇരിക്കുന്നത് ഞാൻ കാണുന്നില്ലന്നാണോ നീ കരുതിയെ.” അവൻ അവളുടെ മൂക്കിൽ പിടിച്ചു കുലുക്കി.
“ങേഹ്.. അതെങ്ങനെ കണ്ടു. ഞാൻ നോക്കാറുണ്ടല്ലോ ഇക്കാ കാണുന്നുണ്ടോ ന്ന്. ദൈവമേ ഭയങ്കര സാധനം തന്നെ.” അവൾ അതിശയത്തോടെ കണ്ണ് മിഴിച്ചു. ആ കുട്ടിത്തം കണ്ടപ്പോൾ തോന്നിയ വാത്സല്യം കൊണ്ട് അവൻ അവളുടെ കവിളിൽ നോവിക്കാതെ പിടിച്ചു വലിച്ചു.
“മതി ജോലി ചെയ്തത്. നമുക്ക് വീട്ടിൽ പോകാ. വാ ഇക്കാ.. കെട്ടിപിടിച്ചു കിടക്കാൻ തോന്നുന്നു. ഇക്ക ഉറങ്ങാതെ എന്നെ തലോടിക്കൊണ്ട് കിടക്കണം ട്ടോ, ഞാൻ സ്വസ്ഥമായി ഈ തടിമാടനെ കെട്ടിപ്പിടിച്ചു ഉറങ്ങും.. എങ്ങനുണ്ട് idea.?” അവൾ പല്ലുകാട്ടി ഇളിച്ചു കാണിച്ചു.
“നല്ല best idea. അതിനിപ്പോ നേരം ഉച്ചയല്ലേ. രാത്രിയാവാൻ ഇനിയെത്ര സമയം കിടക്കുന്നു.”
“ഇപ്പൊ ഉറങ്ങാൻ തോന്നുന്നു എന്നാ പറഞ്ഞേ. രാത്രി ഉറക്കുന്ന ഒരാൾ.. ന്താ ഒരു കിന്നാരം.” അവൾ അവന്റെ നെഞ്ചിൽ തല വച്ച് ഉറങ്ങാൻ തയ്യാറാവുന്നത് പോലെ കണ്ണടച്ചു. അവൻ കസേരയിൽ പിന്നിലേക്ക് ചാരി അവൾക്ക് ഉറങ്ങാനുള്ള കിടക്കയായി സ്വയം മാറി, അവളെ തന്റെ കൈയിൽ ചേർത്തു പിടിച്ചു. ഉറക്കം വന്നു തുടങ്ങിയ ശാരിക ഉറക്കപ്പിച്ചിൽ എന്ന പോലെ അവനെ വിളിച്ചു.