കയ്യിൽ ഉണ്ടായിരുന്ന ഭസ്മത്തിന്റെ ചെറിയ ഡപ്പയിൽ ninnu അവളെ കുറിച്ച് ആലോചിച്ചുകൊണ്ടാണ് ഡ്രസ്സ് മാറിയതും തിരികെ കാം ഫയറിനു അടുത്ത് വന്നതും. ഞാൻ ഷർട്ട് ഇട്ടിരുന്നില്ല. ആ തണുപ്പിൽ എത്രയും പെട്ടന്ന് ഫയർ കത്തിച്ചുകൊണ്ടു ശരീരം ചൂടാക്കണം എന്ന് മാത്രമായിരുന്നു മനസ്സിൽ. അകത്തു പോയി രണ്ടു ടിൻ ബിയർ എടുത്തു പുറത്തു വെച്ചു.
‘ഹോയ്..’ ഇഷയുടെ ശബ്‌ദം കേട്ടു ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ, ഇഷാ ഒരു വലിയ ബ്ലാങ്കറ്റ് പുതച്ചുകൊണ്ടു നിൽക്കുന്നു. ഇഷയുടെ മുഖത്തു ഒരു കള്ളചിരിയുണ്ട്. അവൾ അടുത്തേക്ക് വന്നു.
‘കത്തിക്കണില്ലേ?’
‘കത്തിക്കാം. നിന്നെ വെയിറ്റ് ചെയ്യായിരുന്നു.’
‘ഒരു സർപ്രൈസ് തരട്ടെ?’
‘ഇനി കാട്ടിലേക്ക് ഓടാൻ വയ്യെടോ’ ഞാൻ ഫയർ വൂഡിൽ തീ കൊളുത്തി.
‘അതല്ലാ. നീ ഞാൻ കൊണ്ട് വന്ന ഡേറ്റ്സ് എടുത്തു വാ. അപ്പോഴേക്കും ഞാൻ ഈ ബ്ലാങ്കെറ്റ് നിലത്തു വിരിക്കാം.’
ഞാൻ അകത്തേക്ക് ചെന്ന് ഡേറ്റ്സ് എടുത്തു വന്നു. തിരികെ വന്നപ്പോൾ ഇഷ ബ്ലാങ്കറ്റ് വിരിച്ചിരുന്നു. ഇഷയെ ചുറ്റും നോക്കി കണ്ടില്ല. ഞാൻ നടന്നു കാം ഫയറിനു അടുത്ത് എത്തിയപ്പോൾ ഇഷ ഹൈഡ്രാഞ്ചി കുറ്റങ്ങൾക്ക് അടുത്ത് നിന്നു പറന്നു പൊങ്ങുന്ന മിന്നാമിന്നിങ്ങുകളെ നോക്കി നിൽക്കുന്നു. ഞാൻ അവളുടെ അടുത്തേക്ക് നടന്നു. എന്റെ കാലൊച്ച കേട്ടു അവൾ തിരിഞ്ഞു നോക്കി എന്നെ.
ആ നോട്ടത്തിൽ തന്നെ ഞാൻ എന്നെ തന്നെ സ്വയം മറന്നു. ഒരു കരിനീല സാരിയിൽ ഇഷ. ഒരു സ്ലീവ്‌ലെസ് വൈറ്റ് ബ്ലൗസ് ആയിരുന്നു ധരിച്ചിരുന്നത്. അവൾ മാലകളോ വളകളോ ഒന്നും ധരിച്ചിരുന്നില്ല. നിലാവെളിച്ചത്തിൽ അവളുടെ മുഖം വളരെ ശോഭിച്ചു നിന്നിരുന്നു. ഫിലിം ആക്ടർ നമിതയെ കാണുന്നപോലെയാണ് ഇഷ. ഒരു മേക്കപ്പ് ഇല്ലെങ്കിൽ പോലും അവൾ ഒരുപാട് സുന്ദരിയാണ്.