നിർമല 2 [SAINU]

Posted by

ശരി സാർ.

അതുകേട്ടതും നിർമലക്ക് അയാളോടുള്ള ബഹുമാനം ഒന്നുടെ കൂടി.

 

വണ്ടി വന്നപ്പോഴേക്കും നിര്മലയും മോളും റെഡിയായി നിന്നിരുന്നു.

 

അമ്മയോട് വിവരങ്ങൾ എല്ലാം ധരിപ്പിച്ചു പോയിട്ട് വരാം എന്നും പറഞ്ഞു അവരിറങ്ങി.

അമ്മേ അങ്കിളിന്റെ അച്ഛനെങ്ങോട്ടാ പോയേ.

അതോ അങ്കിളിന്റെ അച്ഛൻ ഇനി വരാത്ത ഒരിടത്തേക്ക് ആണ് പോയേ.

 

മീനുമോളുടെ അച്ഛൻ പോയ ഇടത്തേക്കാനോ അമ്മേ.

 

ഹ്മ്മ് അതെ ഇടത്തേക്ക് തന്നെയാ എന്നും പറഞ്ഞോണ്ട് നിർമല അവളെ ചേർത്തു പിടിച്ചിരുന്നു.

 

അപ്പൊ ഇനി അങ്കിളിനു ആരുമില്ലേ അമ്മേ.

ഇണ്ടല്ലോ അങ്കിളിനു ഇനി അമ്മയില്ലേ.

 

അമ്മയോ.

ഹ്മ്മ്

ഈ അമ്മയോ എന്ന് ചോദിച്ചോണ്ട് മീനു നിർമലയെ വിരലുകൊണ്ട് ഒന്ന് കുത്തി.

നിർമല ഒന്ന് പുഞ്ചിരിച്ചു
ഈ അമ്മയല്ല

 

പിന്നെ

അങ്കിളിന്റെ അമ്മയില്ലേ.

അതാരാ.

സാവിത്രിയമ്മ.

അതാരാ.

അത് മോൾക്ക് അവിടെ എത്തുമ്പോ കാണാം

ആ പിന്നെ അവിടെ ചെന്നു കുസൃതിയൊന്നും കാണിക്കരുത് കെട്ടോ.
അങ്കിളിനെ വെറുതെ ശല്യപെടുത്താൻ നിൽക്കരുത് അറിയാല്ലോ കുറെ ആൾക്കാർ ഉണ്ടാകും അവിടെ

ഹ്മ്മ് മീനുമോൾ ഒന്നും കാണിക്കില്ല പോരെ.

ഹ്മ്മ് നല്ലക്കുട്ടിയായിട്ടിരിക്കണം.
അറിയാല്ലോ

ഹ്മ്മ് അതൊക്കെ മീനുമോൾക് അറിയാം അമ്മേ.

ഹ്മ്മ്

കുറെ നേരം ഒന്നും മിണ്ടാതിരുന്ന മീനു എന്തോ ആലോചിച്ചപോലെ.

അമ്മേ നമുക്കു അങ്കിളിനെ നമ്മുടെ വീട്ടിൽ നിറുത്തിയാല്ലോ.

അതെന്തിനാ.

അല്ല അങ്കിളിനു അച്ഛനില്ലല്ലോ.

ഹാ അതിന് അങ്കിൾ സമ്മതിക്കണ്ടേ.

അമ്മക്ക് സമ്മതം ആണോ എങ്കിൽ മീനു മോള് അങ്കിളിനെ സംനാതിപ്പിച്ചോളാ.

Leave a Reply

Your email address will not be published. Required fields are marked *