ഇന്നേ കണ്ടതും അവൾ ഇക്കാക്ക ന്നും പറഞ്ഞുകണ്ണും തുറിച്ചു ഒരേ നിൽപ്പാ …
ഞാൻ ചിരിച്ചും കൊണ്ട് അവളുടെ അടുത്തേക്ക് പോയി …
“”ഇക്കാക്ക “”
“അതേടി അന്റെ ഇക്കാക്ക തന്നെ ”
ഇക്കാക്ക ന്നും വിളിച്ചു അവൾ എന്റെ നെഞ്ചിലൊട്ടു വീണു …
ഇവൾ എത്രയൊക്കെ വലുതായാലും എനിക്ക് ആ പഴയ 4 വയസുകാരി തന്നെയാ
“” ഇക്കാക്ക എന്താ പറയാതെ വന്നത് “”
“”പറഞ്ഞിട്ട് വന്നാൽ ഇക്ക് അന്റെ ഈ അന്തം വിട്ട മുഖം കാണാൻ പറ്റോ “”
ഒന്ന് പോഇക്കാക്കാനും പറഞ് അവൾ ചിരിച്ചു
അപ്പോഴേക്കും പൊന്നൂസിനെ എടുത്ത് ഇത്ത റൂമിലേക്ക് വന്നു
“അല്ല ആരാപ്പോത് ഞമ്മടെ പൊന്നുസോ ”
ഞാൻ അവളെ എടുക്കാൻ വേണ്ടിപോയി
പക്ഷെ വന്നില്ല ഇത്തനെ പറ്റിപിടിച്ചു ഇത്താടെ ഒക്കത്ത് തന്നെ ഇരുന്നുഅവൾ
ഞാൻ ബലം പ്രയോഗിക്കാൻ നിന്നില്ല ഉറങ്ങി നീറ്റല്ലേഉള്ളു ഇപ്പോൾ അവൾക്ക് കുറുമ്പുണ്ടാവും
“ഇത്ത പറഞ്ഞു കൊടുക്കുന്നുണ്ട് മാമയാ മോൾടെ മാമ നോക്കിനോക്ക്
ഞാൻ പോയി ബാഗിൽ നിന്നും ചോക്ലേറ്റ് എടുത്തുപൊന്നൂസിന് നേരെ നീട്ടി
അവൾ അത് വാങ്ങി എന്നെ നോക്കി ഒരു ചിരി
ഇതല്ലാം കണ്ടു അന്തം വിട്ടുനിൽകാർന്നു എനിക്ക് വാതിൽ തുറന്ന് തന്ന ആ പെൺകുട്ടി