ഒളി താവളം [അമവാസി]

Posted by

അതും പറഞ്ഞു സൈഡ് ബാഗും തൂകി ഒരു കൈയിൽ കുടയും എടുത്തു ഒരു ഓട്ടം ആണ്… കാലാവസ്ഥ ഏതും ആവട്ടെ ടീച്ചറുടെ കൈയിൽ എപ്പോഴും കാണും ആ കുട… നല്ല പൊലീസ്റ്റർ സാരിയും ഉടുത്തു മുടി കെട്ടി ഒരു തോളിൽ ആ സൈഡു ബാഗും മറ്റേ കയ്യിൽ കുടയും പിടിച്ചു ടീച്ചർ പോവുന്നത് കാണാൻ തന്നെ ഒരു ഐശ്വര്യം ആന്നപ്പ…..

അപ്പോഴേക്കും ബാബു ഏട്ടൻ കഴിച്ചു കഴിഞ്ഞു പാത്രം കഴുകി വച്ചു അടുക്കളയിൽ ഉള്ളു ടൌലിൽ മുഖം തുടച്ചു പതിയെ നമ്മുടെ കഥ നായികയ്യുടെ റൂമിൽ പോയി

ബാബു : മോളു…. മോളു… താഷി….

ബാബു ഏട്ടന്റെയും ഭാനു ടീച്ചറുടെയും ഏക സന്തതി ആണ് ആ കട്ടിലിൽ z പോലെ ചുരുണ്ടു കിടക്കുന്നത്….

ഇതിൽ ഒരു കഥ ഇണ്ട് താഷി വയറ്റിൽ ആയിക്കുമ്പോൾ അവർക്കു രണ്ടാൾക്കും ഒരു ആണ് കുട്ടി വേണം എന്നായിരുന്നു… എന്നാ അവരുടെ പ്രതീക്ഷ തെറ്റിച്ചു കൊണ്ടാണ് ആ കിടക്കുന്നത് വന്നത്

അന്നേരം ബാബു ഏട്ടൻ പറഞ്ഞത്… ആണായാലും പെണ്ണായാലും നമ്മുടെ അല്ലെ ഭാനു… നമ്മക് ഓളെ ഒരു ആണിനെ പോലെ വളർത്താന്ന്… ഇഞ്ഞു ബേജാറാവല്ലേ… ആണയും പെണ്ണയും ഒന്ന് ഉള്ളത് കൊണ്ട് എല്ലാരും കൂടെ അങ്ങ് കൊഞ്ചിച്ചു വഷളാക്കി എന്ന് വേണം പറയാൻ… കിട്ടിയ ചാൻസ് മൂപ്പത്തിയും വിട്ടു കൊടുത്തില്ല….

ബാബു : മോളെ.. മോളെ ആഹ്ഹ് നീക്കേടി കോളേജിൽ പോവണ്ടേ

ഇത് കേട്ടതും പുതപ്പിനടിയിൽ നിന്നും രണ്ടു കൈകൾ മാത്രം പൊന്തി….. എന്നിട്ടു ഒരു കൈ കൊണ്ട് അടുത്ത് എവിടെയോ വച്ച ഫോൺ തപ്പി എടുത്തു.. എന്നും ഇത് പതിവാ എഴുന്നേറ്റ് കഴിഞ്ഞാൽ കൊറച്ചു നേരം ഒന്ന് ഫോണിൽ നോക്കണം…

Leave a Reply

Your email address will not be published. Required fields are marked *