‘ഊം എന്തുണ്ടു കിണ്ണാ വിശേഷം.’
‘യ്യോ സാറെ നല്ല വിശേഷം സാറെന്താ ഒരു മുന്നറിയിപ്പില്ലാതെ ഈ സമയത്തു.’
‘അതെന്താ കിണ്ണാ ഞാന്‍ വരണ്ടാരുന്നൊ.’
‘യ്യൊ അതല്ല സാറെ ഞാന്‍ പിന്നെ അല്ലഇത്ര പെട്ടന്നു സാറിനെ കണ്ടപ്പോള്‍ ആകെ പകച്ചു പോയി’
‘എടാ പൊട്ടാ ഞാന്‍ വരുമെന്നു നേരത്തെ പറഞ്ഞിരുന്നതല്ലെ.’
‘ഊം പറഞ്ഞതാ ഞാന്‍ മറന്നു പോയി.’
‘ഊം അങ്ങനെ നീ മറന്നാലും ഞാന്‍ മറക്കുമൊ.അല്ലാ ഓമനെ എന്തുണ്ടു വിശേഷം’
ആകെ ഷോക്കില്‍ നിന്ന ഓമന പെട്ടന്നു ഞേട്ടിയുണര്‍ന്നു കൊണ്ടു
‘യ്യൊ അല്ല സാറെ പെട്ടന്നു സാറിനെ കണ്ടപ്പൊ കിണ്ണനെ പോലെ ഞാനുമങ്ങു ഞേട്ടിപ്പോയി.വരുമെന്നു പറഞ്ഞിരുന്നെങ്കിലും സന്തോഷിന്റെ കല്ല്യാണ സമയത്തു കൊറേ ദിവസം പ്രതീക്ഷിച്ചിരുന്നു.പിന്നെ സാറു തിരക്കിലായിരിക്കുമെന്നു കരുതി ഞങ്ങളതങ്ങു മറന്നു അതാ പറ്റിയതു.’
‘എന്നെ എന്താ മുറ്റത്തു തന്നെ നിറുത്തിയേക്കുവാണൊ അങ്ങോട്ടേക്കു വിളിക്കുന്നില്ലെ.’
ഇതു കേട്ട കിണ്ണനും ഓമനയും കൂടി ചാടിപ്പിടച്ചു അകത്തു നിന്നും ചാരു കസേര എടുത്തു കൊണ്ടു വന്നു ഉമ്മറത്തു നിവര്‍ത്തിയിട്ടു.
‘ദാ സാറിന്റെ കസേര തന്നാ ഇതു ഇതേല്‍ ഞങ്ങളാരും ഇരിക്കാറു പോലുമില്ല.’
ഊം എന്നു മൂളിക്കൊണ്ടു അശോകന്‍ കസേരയിലേക്കു തന്റെ ചന്തിയുറപ്പിച്ചിരുന്നു കൊണ്ടു കാലു കയറ്റി വെച്ചു.
‘ആ എന്തൊക്കെ ഉണ്ടെടാ വിശേഷങ്ങളു കല്ല്യാണമൊക്കെ എങ്ങനുണ്ടായിരുന്നു അടിച്ചു പൊളിച്ചൊ.’
‘ഊം പിന്നെ നല്ല കല്ല്യാണമായിരുന്നു സാറു അയച്ചു തന്ന പൈസ ഉണ്ടായിരുന്നതു കൊണ്ടു ഒന്നിനും ഒരു കുറവും വന്നില്ല.’
‘ആ എന്തായാലും എല്ലാം മംഗളമായിരുന്നല്ലൊ അതുമതി.’
‘ആകെയൊരു കുറവെന്നു വെച്ചാല്‍ സാറു വന്നില്ല എന്നുള്ളതാ.’
എന്നും പറഞ്ഞു കൊണ്ടു ഓമന കാലു കേറ്റി വെച്ചിരുന്ന പടിയേല്‍ കേറിയിരുന്നു കൊണ്ടു സാറിന്റെ കാലു പതിയെ തടവിക്കൊടുത്തു.ഓമനക്കു തടവാനായി കാലു ശരിക്കൊന്നു വെച്ചു കൊടുത്തിട്ടു അശോകന്‍ ഒന്നു കൂടി പുറകിലേക്കു ചാഞ്ഞു കിടന്നു കൊണ്ടു പറഞ്ഞു
‘ആ കൊറച്ചു തിരക്കായിരുന്നു അവിടെ അതാ വരാന്‍ പറ്റാഞ്ഞെ.’
‘അല്ല സാറെ നമ്മുടെ സായി മോനെന്തിയെ അവനു സുമാണൊ.ചേച്ചിയോടൊക്കെ അന്വേഷണം പറയണം കേട്ടൊ സാറെ’
‘ആ സത്യം പറഞ്ഞാല്‍ അവന്റെ കാര്യം കൊണ്ടാ ഓമനെ ഞാനിത്രേം വൈകിയെ’
‘അതെന്തു പറ്റി അവനു’
‘അവനൊന്നും പറ്റിയില്ല സന്തോഷിന്റെ കല്ല്യാണം കഴിഞ്ഞ സമയത്താ അവളു അമേരിക്കയില്‍ പോയതു.അവിടെ മോള്‍ക്കും ഭര്‍ത്താവിനും ഒരു ചെറിയ ആക്‌സിഡന്റു പറ്റി’