ഒരു പൂ വിരിയും പോലെ [Jaya sree]

Posted by

കാവിന് മുന്നിൽ ആൾക്കൂട്ടം

 

അതിനിടയിൽ ഉറഞ്ഞ് തുള്ളുന്ന വെളിച്ചപ്പാട് പശ്ചാത്തലത്തിൽ ചെണ്ട കോട്ട് കേൾക്കാം

 

വെളിച്ചപ്പാട് : ഓ…..ഹൊ…ഹൊ…ഹൊ…ദേവി….

 

അയാള് മുന്നോട്ട് നീങ്ങി കോവിലിനെ വലം വച്ച് പിന്നെയും അത് വഴി വന്നു

 

അവിടെ എല്ലാവരും ഉണ്ടായിരുന്നു ഗോപിക, മാധവൻ മാമ നാട്ടുകാർ

 

കോവിലിനെ പല തവണ വലം വച്ച് വെളിച്ചപ്പട്

 

ഓടി വന്നു ഗോപികയുടെ മുന്നിൽ വന്ന് നിന്നു… തൊട്ടു അടുത്ത് നിന്ന പരികർമിയുടെ കയ്യിൽ തളികയിൽ ഉണ്ടായിരുന്ന അരി എടുത്ത് ഗോപീകയുടെ തലയിൽ എറിഞ്ഞു

 

വെളിച്ചപ്പാട് : …. നന്നായി വരും കുട്ടി നന്നായി വരും…

 

നേരെ തിരിഞ്ഞ് ഓടി ചെന്ന് നിന്നത് മാധവ മാമയുടെ മുന്നിൽ

 

ഒരു ഭാവ മാറ്റവും ഇല്ലാതെ മസിൽ പിടിച്ചു നിൽകുന്ന മാധവൻ്റെ മുന്നിൽ വെളിച്ചപ്പാട് ഒന്ന് പതറി

 

അരി വാരി അയാളുടെ തലയിലും എറിഞ്ഞു കുറച്ചു മാറി നിന്നു….

 

നാട്ടുകാരോട് എല്ലാവരോടുമായി

 

വെളിച്ചപ്പാട് : എല്ലാവരും ഒന്ന് സൂക്ഷിക്ക… എന്തോ അനർത്ഥം വരാൻ പോകുന്നു എന്നൊരു തോന്നൽ

 

പരസ്പരം നോക്കി നാട്ടുകാർ പിറുപിറുക്കുന്നു

 

ഒരു ഭവമറ്റവും ഇല്ലാതെ നിൽകുന്ന മാധവൻ

 

പിറ്റേന്ന്

 

കുഞ്ഞമ്മദ് ക്കൻ്റെ ചായകട

 

കുഞ്ഞമ്മദ് : അല്ല വെളിച്ചപ്പാടെ ഈ പറഞ്ഞത് ഒക്കെ നടക്കോ

 

വെളിച്ചപ്പാട് : എന്ത്

 

കുഞ്ഞമ്മദ് : അല്ല നിങ്ങള് എന്തോ നാട്ടാരെ പറഞ്ഞു പേടിപിച്ച് ന്നു കേട്ട്

 

വെളിച്ചപ്പാട് : എന്താ സംശയം

Leave a Reply

Your email address will not be published. Required fields are marked *