“ഒന്നൂല്ലെടാ… നിന്നെ കണ്ടപ്പോ ഒന്ന് നിർത്തീന്നേ ഉള്ളൂ… ഈ സമയത്തും വർക്കുണ്ടാവാറുണ്ടോ…?”..
ഉള്ളിൽ പക എരിയുന്നുണ്ടെങ്കിലും ദേവദാസ് പണിപ്പെട്ട് ചിരിച്ചു..
“എന്നുമൊന്നും ഉണ്ടാവാറില്ല… ഇത് നാളെ ഒരു വീട്ടിൽ ഫിറ്റ് ചെയ്യാനുള്ളതാ… ഇന്ന് രാത്രി പണിയെടുത്താലേ തീരൂ…”..
ദേവദാസ് കാറിൽ തന്നെ ഇരിക്കുകയാണ്.. അവനറിയാതെ അയാൾ ബാബുവിനെ അടിമുടി നോക്കുന്നുണ്ട്..അവന്റെ അരക്കെട്ടിന്റെ ഭാഗത്തേക്ക് വരെ അയാൾ സൂക്ഷിച്ച് നോക്കി..
“ ഇവിടെ വർക്കൊക്കെ എങ്ങിനെയുണ്ട് ബാബൂ…?”..
ദേവദാസിന്റെ വിശേഷം തിരക്കൽ കേട്ടിട്ട് സത്യത്തിൽ ബാബു അന്തം വിട്ടിരുന്നു.. ഇത് വരെ അയാൾ ബാബുവിനോട് ഇങ്ങിനെയൊന്നും സംസാരിച്ചിട്ടില്ല.. കൈക്കൂലിക്കാരനായ ഒരു സർക്കാറുദ്യോഗസ്ഥന്റെ എല്ലാ സ്വഭാവദൂശ്യങ്ങളും ദേവദാസിനുണ്ട്.. താൻ ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്ന ഒരാളാണെന്ന ഭാവവും അയാൾക്കുണ്ട്..നാട്ട് കാരോടൊന്നും അയാൾ സംസാരിക്കാറില്ല..അയൽപക്കമായിപ്പോലും അടുപ്പമില്ല..അയാൾ തന്റെ വിശേഷം ചോദിച്ചത് ബാബുരാജിന് സന്തോഷമായി..
“ഇപ്പോ തരക്കേടില്ല സാറേ…മുമ്പ് ഇരുന്ന സ്ഥലത്ത് തീരെ വർക്കില്ലായിരുന്നു… ഇപ്പോ സാറിന്റെ ഈ കെട്ടിടത്തിലേക്ക് മാറിയതോടെയാ ഒന്ന് പച്ചപിടിച്ചത്…”..
ബാബു സന്തോഷത്തോടെ പറഞ്ഞു..
ദേവദാസ് പല്ലിറുമ്മി.
‘നീ പച്ചപിടിക്കുമെടാ നാറീ.. നിനക്കാവശ്യമുള്ള പൈസ തരാൻ എന്റെ ഭാര്യയുണ്ടല്ലോ..,
അയാൾ മനസിൽ അലറി..
“അല്ലാ… നീ വീട്ടിൽ കുറച്ച് പണി ചെയ്തില്ലായിരുന്നോ… ?.. അതിന്റെ പൈസയൊക്കെ കിട്ടിയാരുന്നോ… ?”..