പ്രാണന്റെ നാളങ്ങൾ ❤️ 3
Pranante Nalamgal Part 3 | Author : Batman
[ Previous Part ] [ www.kkstories.com ]
ഞാൻ പന്തം കണ്ട പെരുച്ചാഴിയെ പോലെ അവളെ നോക്കിപ്പോയി. അത്രയ്ക്കും ഐശ്വര്യം. സാരിയൊക്കെ ഉടുത്തു. ഇറനുള്ള ചുരുണ്ട മുടിയും. സാരിക്ക് ഇടയിൽ അവളുടെ വയറിന്റെ ചെറിയ ഭാഗവും. എന്താ ചിരി..എന്റെ ജീവിതത്തിൽ ഇത്രെയും നല്ലയൊരു കണി ഞാൻ കണ്ടിട്ടില്ല.

ഇവൾ ഈ വെളുപ്പിനെ ഇത് എവിടാ പോണേ??
ഞാൻ :- എന്താ ഗായത്രി..??
അവൾ മടിച്ചു മടിച്ചു എന്നോട് ചോദിച്ചു..
ഗായത്രി :- അത്… സന്ദീപേ..എനിക്ക് ഒന്ന് അമ്പലത്തിൽ പോണമായിരുന്നു. ഇന്ന് അച്ചന്റെ ഓർമദിവസമാണ്. ഇവിടെ എനിക്ക് വലിയ പരിചയമില്ല. അല്ലങ്കിൽ നിന്നെ ബുദ്ധിമുട്ടിക്കില്ലായിരുന്നു.. എന്നെ ഒന്ന് അമ്പലത്തിൽ കൊണ്ടുപോകാമോ?
ഈ വേഷത്തിൽ നിന്ന് ഇങ്ങയൊക്കെ ചോദിച്ചാൽ എങ്ങനാ പറ്റില്ല എന്ന് പറയണേ. അതും ഇവളെപ്പോലെ ഒരു പാവം..
ഞാൻ :- പിന്നെ എന്താ.. നിൽക്ക് ഞാൻ ഒന്ന് റെഡിയായിട്ട് വരാം..
ഞാൻ അകത്തേക്ക് കയറി.. കണ്ണാടിയിൽ നോക്കി നിന്നിട്ട്.. എന്ത് ഐശ്വര്യമാണല്ലേ അവളെ കാണാൻ എനിക്ക് ഇഷ്ടായി.!!
ഷവറിന്റെ താഴെ നിൽക്കുമ്പോൾ എന്റെ മനസ്സിൽ —ആവിശ്വാസിയായ ഞാൻ അമ്പലത്തിൽ പോകാൻ കുളിച്ചു റെഡിയാകുന്നു.. അതും ഈ വെളുപ്പിനെ.. അവളോട് സ്നേഹമാണോ അതോ അനുകമ്പയണോ? അറിയില്ലാ.. ഇതൊക്കെ എവിടെച്ചെന്ന് നിൽക്കുവോ.. ആ വരുന്നത് വരട്ടെ..
ഞാൻ കുളിച്ചു . ഒരു മുണ്ടും. ഹാഫ് സ്ലീവ് കുർത്തയും ഇട്ടു ഇറങ്ങി.

ഞാൻ :- പോകാം?