ഗായത്രി :- എടാ.. ഞാൻ നീ കഴിക്കട്ടെ എന്ന് വിചാരിച്ചു ചെയ്തതാ..
ഞാൻ :- നീ ആരാ ഡി.. എന്റെ വേലകാരിയോ അതോ അതോ എന്റെ അമ്മയോ..? നിന്നോട് ഞാൻ പറഞ്ഞോ ഇതൊക്കെ ഉണ്ടാക്കി വയ്ക്കാൻ.. എനിക്കറിയാം എന്താ എനിക്ക് വേണ്ടെന്ന്..
ഗായത്രി :- സോറി..
ഞാൻ :- ഇനി ഇങ്ങനെ ഉണ്ടായാൽ.. എന്റെ സംസാരം ഇങ്ങനെ ആയിരിക്കില്ല..
ഞാൻ അതും പറഞ്ഞു റൂമിൽ കേറി ഡ്രസ്സും മാറി പുറത്തേക്ക് പോയി.ഇവളാരാ എന്റെ ഭാര്യയോ അതോ വേലക്കാരിയോ..?? ഇതിന് മുൻപും എന്റെ കാര്യം ഞാൻ അല്ലേ നോക്കിയത്.. ഇപ്പോൾ പിന്നെ എന്താ??
എനിക്ക് ദേഷ്യംവരാൻ കാര്യം –അവൾ എനിക്ക് ആഹാരം എടുത്തു വച്ചതൊന്നുമല്ല. അവളെ ഇവിടെ നിർത്തുന്നത് കൊണ്ട അവൾ ഇതൊക്കെ ചെയ്യുന്നേ എന്ന് ഒരു തോന്നൽ എനിക്ക്.. അങ്ങനെ ആണേൽ അത് ശെരിയാകില്ല. ഇവിടെ നിൽക്കുന്നതിനുള്ള കൂലിയാട്ടിട്ട് ഈ ജോലിയൊക്കെ ചെയുന്നത് എന്നൊരു തോന്നൽ. അതൊന്നും വേണ്ട.
ഞാൻ വണ്ടി ഒരു വെയ്റ്റിംഗ് ഷെഡിൽ നിർത്തി കുറെ നേരമാവിടെ ഇരുന്നു. ഇടക്ക് ഞാൻ അവളെ വിളിക്കാൻ ഫോൺ എടുത്തു.പിന്നെ തോന്നി ക്യാമറ നോക്കാമെന്ന്..
ആപ്പ് തുറന്ന് live നോക്കിയപ്പോൾ അവൾ സോഫയിൽ ഇരുന്നു കരയുന്നു. ആ കരയട്ടെ എന്നായി ഞാനും. ആപ്പ് close ചെയ്ത് ഞാൻ തിരിച്ചു വീട്ടിലേക്ക് ചെന്നു. ബെൽ അടിച്ചപ്പോൾ വന്നു തുറന്നു. ഞാൻ മുഖത്തുപോലും നോക്കാതെ എന്റെ റൂമിലേക്ക് പോയി കിടന്നു. അവളും ലൈറ്റ് അണച്ചിട്ട് പോയി കിടന്നു.
10:00>>>>>
ഞാൻ എഴുനേറ്റ് വന്നപ്പോൾ അവളുടെ റൂം അടഞ്ഞു കിടക്കുന്നു. അടുക്കളയിലും നോക്കിയപ്പോൾ അവിടെയില്ല. ഉണർന്നകാണില്ല.. ഞാൻ ചായ ഇട്ടുകൊണ്ട് അവളുടെ റൂമിലേക്ക് പോയി. ആരോരും ഇല്ലാത്തത് അല്ലേ അവളോട് ദേഷ്യപെട്ടതിന് എനിക്ക് ആകെ കുറ്റബോധം. ഒരു സോറി പറയാമെന്നു കരുതി ഡോറിൽ തട്ടി.. രണ്ട് മിനിറ്റ് കഴിഞ്ഞിട്ടും തുറന്നില്ല.. ഞാൻ വാതിൽ പിടി പിടിച്ചു താഴ്ത്തി അവൾ കുറ്റി ഇട്ടിട്ട് ഇല്ലായിരുന്നു. ചായ അവിടെ വച്ചിട്ട് ഞാൻ അവളെ വിളിച്ചു.