പ്രാണന്റെ നാളങ്ങൾ ❤️ 3 [Batman]

Posted by

ഞാൻ :- ഗായത്രി…?? എഴുനേൽക്ക്.. വാ..

അനക്കമില്ല.. ഞാൻ അവളെ തട്ടി വിളിക്കാൻ കൈയിൽ തൊട്ടു. അതുപോലെ കൈ വലിച്ചു. നല്ല പൊള്ളുന്ന പനി.. എനിക്ക് ആകെ പേടിയായി. ഞാൻ അവളെ ശക്തിയായി വിളിച്ചു…

ഒന്ന് ഞെട്ടി അവൾ പതിയെ എന്താക്കൊയോ ഞെരുങ്ങി പറഞ്ഞു. നെറ്റിയിൽ കൈ വച്ചപ്പോൾ നല്ല ചൂട്. ഞാൻ വേഗം ഒരു തുണി നനച്ചു നെറ്റിയിൽ ഇട്ടു.. നഞ്ഞ തുണികൊണ്ട് അവളുടെ കഴുത്തും കൈയ്യും കാലമൊക്കെ തുടച്ചുകൊടുത്തു. ഇടക്ക് ഇടക്ക് തുണി നനച്ചു ഇട്ടുകൊടുത്തു കൊണ്ടിരുന്നു. പതിയെ ചൂടൊന്നും കുറഞ്ഞു. അത് തന്നെ എനിക്ക് ഒരു സമാധാനം.. അവൾ കണ്ണുതുറന്നു എന്നെ നോക്കി പിന്നെയും കിടന്നു.

അടുക്കളയിൽ പോയി ഒരു പനി കാപ്പിയിട്ട് വന്നു. അവളെ വിളിച്ചു.

ഞാൻ :- ഗായത്രി…. വാ എണീറ്റ്.. ഈ കാപ്പി കുടിച്ചിട്ട് കിടന്നോ..

അവൾ പതിയെ എഴുനേറ്റു. അവളെ കട്ടിലിന്റെ ക്രസയിൽ ചാരി ഇരുത്തി. കാപ്പി കൊടുത്തു. ഞാൻ തന്നെ ഊതി അവൾക് കുടിക്കാൻ പാകത്തിന് ആക്കി കൊടുക്കും. അവൾക് കുടിച്ചാൽ മാത്രം മതി. അത് കുടിച് തീർന്നപ്പോൾ ഞാൻ തുണി വീണ്ടും നനച്ചു ഇട്ടു കൊടുത്തു. അവൾ എന്റെ മുഖത്ത് നോക്കുന്നില്ല. ക്ഷീണം കാണും. ഞാൻ ഒരു ബൺ എടുത്ത് അവളെക്കൊണ്ട് കഴിപ്പിച്ചു. ഒരു പാരസെറ്റമോൾ കൊടുത്തു. അവളെ കിടത്തി വാതിൽ അടച്ചു.

13:09>>>>>

അടുക്കളയിൽ പോയി. കഞ്ഞിയും പയറും ഉണ്ടാക്കി. അവളുടെ റൂമിലേക്കു പോയി. നല്ല ഉറക്കം. സ്റ്റൂൾ വലിച്ചിട്ട് കഞ്ഞി അതിൽ വച്ചിട്ട് അവളെ വിളിച്ചു.

ഞാൻ :- ഗായത്രി.. വാ കഞ്ഞി കുടിച്ചിട്ട് കിടക്ക്..

Leave a Reply

Your email address will not be published. Required fields are marked *