പ്രാണന്റെ നാളങ്ങൾ ❤️ 3 [Batman]

Posted by

അവൾ പതിയെ കണ്ണ് തുറന്ന് എന്നെ നോക്കി. ഞാൻ പതുക്കെ അവളെ പിടിച്ചു ചാരി ഇരുത്തി.

കഞ്ഞി സ്പൂണിൽ എടുത്ത് ഊതി അവൾക് കൊടുത്തു. ഒന്നും മിണ്ടാതെ കഴിച്ചു. ഇടക്ക് എന്റെ മുഖത്ത് നോക്കും. ഞാനും നോക്കും. പിന്നെ കഞ്ഞി കൊടുക്കും. കഴിച്ചു തീർന്നു വെള്ളവും കുടിച്ചിട്ട് ഞാൻ പ്ലാറ്റയൊക്കെ എടുത്തു മാറ്റിവച്ചു ഒരു പാരസെറ്റമോൾ എടുത്തു കൊടുത്തു. നെറ്റിയിൽ തൊട്ടപ്പോൾ പനി നന്നായി കുറഞ്ഞു.

ഞാൻ :- കിടന്നോ.. ഇനി രാത്രി കഴിക്കാൻ വിളിക്കാം.

ഞാൻ റൂം അടച്ച് വന്നു. കുറച്ചു സ്റ്റോക്ക് മാർക്കറ്റിന്റെ വീഡിയോസ് ഒക്കെ കണ്ടു. മനസ്സിലാക്കി ഇരുന്നു. ഇടക്ക് ബോർ അടിച്ചപ്പോൾ പോയി ഒരു റൗണ്ട് ഗെയ്മും കളിച്.

രാത്രി കഴിക്കാൻ അവളെ വിളിക്കാൻ പോയപ്പോൾ അവൾ ബാത്‌റൂമിൽ നിന്ന് ഇറങ്ങിവരുന്നു. ഞാൻ അവളെ കണ്ടപ്പോൾ ഒന്ന് ചിരിച്ചു. അവളും വളരെ പതിഞ്ഞ ഒരു ചിരി ചിരിച്ചു.

ഞാൻ :- കുറവുണ്ടോ?

ഗായത്രി :- കുറവുണ്ട്..

ഞാൻ :- എന്നാൽ ഇത് കഴിക്ക്..

ഞാൻ ആഹാരം അവിടെ വച്ചിട്ട് പറഞ്ഞു. അവൾ അതെടുത്തു കുടിച്ചു. ഇപ്പോൾ പഴയ ഉഷാർ വന്നപോലെ. ഒന്നുകൂടി ഉറങ്ങി എഴുനേൽക്കുമ്പോൾ പനി വിട്ടുമാറും.

ഞാൻ ഗുളികയും എടുത്തു കൊടുത്തു വെള്ളവും കൊടുത്തിട്ട്. അവൾ കിടന്നിട്ട് ലൈറ്റ് അണച്ചിട്ട് ഇറങ്ങി. ആഹാരവും കഴിച് ഞാനും എന്റെ റൂമിൽ പോയി കിടന്നു

8:00>>>>>

ഞാൻ എഴുനേറ്റ് റൂം തുറന്ന് അവളുടെ റൂമിലേക്ക് നോക്കി ആൾ എഴുനേറ്റു. അടുക്കളയിൽ ചെന്നപ്പോൾ അവിടെയുണ്ട്.

ഞാൻ :- ഗായത്രി.. പനി കുറഞ്ഞോ??

Leave a Reply

Your email address will not be published. Required fields are marked *