പ്രാണന്റെ നാളങ്ങൾ ❤️ 3 [Batman]

Posted by

എവിടെ നല്ല കരച്ചിൽ. ഞാൻ എഴുനേറ്റ് അവളുടെ അടുത്ത പോയി ഇരുന്നു..

ഞാൻ :- ഗായത്രി കരയല്ലേ പെണ്ണെ.. പിന്നെയും വല്ല അസുഖവും വരും..

ഞാൻ അവളുടെ തോളിൽ പിടിച്ചു. പെട്ടന്ന് അവൾ എന്റെ നെഞ്ചിൽ വീണുകൊണ്ട് ഉച്ചത്തിൽ കരഞ്ഞു. ഞാൻ അവളെ കെട്ടിപിടിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ കരച്ചിൽ ഒന്ന് അടങ്ങി.. എന്റെ നെഞ്ചിൽ നിന്നും അവൾ എഴുനേറ്റ് മാറി. ഞാൻ ഒരു ടവൽ എടുത്ത് കൊടുത്ത്. അവൾ അതിൽ മുഖമൊക്കെ തുടച്ച്. എന്നിട്ടും ഇടക്ക് എങ്ങൽ ഉണ്ട്…

ഞാൻ :- മതിയെടി.. കരഞ്ഞത്.. ഇത്രക്ക് സങ്കടപെടാൻ ഒന്നും പറഞ്ഞില്ലല്ലോ.. ഏഹ്..?

ഗായത്രി :- ഒന്നും പറഞ്ഞില്ലേ.. ഏഹ്.. അങ്ങനെയാണോ എന്നെ കണ്ടെകുന്നേ… എന്നെ സ്നേഹിക്കുന്ന എന്നെ കരുതുന്ന ഒരാൾ എനിക്ക് ഉണ്ട് എന്ന് തോന്നിയായതുകൊണ്ടാ ഇതൊക്കെ ചെയ്തേ.. അല്ലാതെ ഒന്നുമല്ല.. അങ്ങനെയല്ല എന്നെ സന്ദീപിന് തോന്നിയത് എന്ന് ഓർത്തപ്പോ എനിക്ക് സഹിച്ചില്ല..

ഞാൻ ആകെ വിളറി വെളുത്തു. എല്ലാം എന്റെ ദേഷ്യവും എടുത്തുചാട്ടവും. ശേ.. പാവത്തിനെ കുറെ കരയിപ്പിച്ചു.. അല്ലേലും എന്തിനാ ഞാൻ ഇവളോട് ദേഷ്യപെട്ടെ…???

പണ്ടുമുതലേ എന്നോട് ആരും ഈ സ്നേഹമൊന്നും കാണിച്ചിട്ടില്ല. പെട്ടന്ന് ഇതൊക്കെ കിട്ടിയപ്പോൾ എന്റെ മൈര് മനസ് വിചാരിച്ചു കാണും. അവൾ നന്ദി കാണിക്കുന്നത് ആണെങ്കിലോ.. സ്നേഹമല്ല.. പിന്നെ ദേഷ്യവും കൂടി വന്നപ്പോൾ ഞാൻ അത് അങ്ങ് ഉറപ്പിച്ചു..

ഞാൻ :- ഗായത്രി.. നീ കരയല്ലേ.. എനിക്ക് ഒരു തെറ്റ് പറ്റി നീ ക്ഷെമിക്കു.. സോറി.. ഇനി ഇങ്ങനെ ഉണ്ടാവില്ല..

Leave a Reply

Your email address will not be published. Required fields are marked *