പ്രാണന്റെ നാളങ്ങൾ ❤️ 5 [Batman] [Climax]

Posted by

ഞാൻ :- ഇല്ല അച്ഛാ.. ഒരിക്കലുമില്ല.. എനിക്ക് അതിന് പറ്റില്ല..
അത്‌ കേട്ടപ്പോൾ എന്റെ അച്ഛൻ പൊട്ടി കരഞ്ഞപ്പോയി. ഞാൻ അച്ഛനെ കെട്ടിപിടിച്ചു.
ഞാൻ :- ഞാൻ നിങ്ങളെ ഒരുപ്പാട് മിസ്സ്‌ ചെയ്തു..

അച്ഛൻ എന്നെ പിന്നെയും ഇറുക്കി കെട്ടിപിടിച്ചു.

ഞാൻ നാടുവിട്ടതിനു ശേഷം അമ്മയും അച്ഛനും പിന്നെയും കണ്ടു. അവർക്ക് പിരിഞ്ഞു ജീവിക്കാൻ പറ്റില്ല എന്ന് മനസ്സിലാക്കി. ഒരു അവസരം കൂടി പരസ്പരം കൊടുക്കാൻ അവർ തീരുമാനിച്ചു. അപ്പോഴേക്കും ഞാൻ വേറെ ഒരു നഗരത്തിൽ വേര് ഉറപ്പിച്ചിരുന്നു..

ഇന്നലെ അമ്മയുടെ സുഹൃത്ത് എന്നെ പഠിപ്പിച്ച ടീച്ചർ ഉണ്ണീടെ കൂടെ എന്നെപോലെ ഒരാളെ കണ്ടുവെന്ന് അമ്മയോട് പറഞ്ഞു.

ഉടനെ അമ്മ ഉണ്ണിയുടെ നമ്പർ എവിടെന്നോ എടുത്ത് വിളിച്ചു. അവൻ എല്ലാം പറഞ്ഞു. അങ്ങനെയാണ് ഇവിടെ എത്തിയത്..

ഞാൻ ജാനിയെ അവർക്ക് പരിചയപ്പെടുത്തി.

ഞാൻ :- അമ്മേ.. അച്ഛാ.. ഇത് ഗായത്രി.. ഞാൻ സ്നേഹിക്കുന്ന പെണ്ണ്. എനിക്ക് ഇവളെ കല്യാണം കഴിക്കണം.

അമ്മ :- അതിന് എന്താടാ.. എന്റെ മക്കൾക്ക് നല്ലത് മാത്രമേ വരൂ. അച്ഛനും അമ്മയും നടത്തി തരാം. അല്ലേ സുധിയേട്ടാ..?

അച്ഛൻ :- എന്റെ മോന്റെ ആഗ്രഹമല്ലേ.. അച്ഛൻ ഇല്ലേ നിന്റെ കൂടെ..
“അച്ഛനില്ലേ നിന്റെ കൂടെ….. ”

 

അത്രെയും നാൾ ഇല്ലാത്ത ഒരു ധൈര്യം എനിക്ക്. ആ വാക്കിൽ. അത്രെയും ഉറപ്പ്… ഇതൊക്കെ ഞാൻ ഒരുപ്പാട് ആഗ്രഹിച്ചു.. ഇപ്പോൾ എനിക്ക് അത്‌ കിട്ടി. എന്റെ ഇരുപതിയെട്ടാം വയസ്സിൽ.

അമ്മക്ക് അവളെ ഇഷ്ടമാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അച്ഛന് പിന്നെ എപ്പഴേ ഒക്കെ..
>>>>>>

Leave a Reply

Your email address will not be published. Required fields are marked *