പ്രിയംവരം 3 [Thambran]

Posted by

പ്രിയ-:(പെർസ്പെക്റ്റീവ് )

പാറു : ചേട്ടായിടെ നോട്ടം കണ്ടില്ലേ കണ്ണെടുകാണിണ്ടായില്ല.

ഞാൻ :☺️.(പിന്നെ നോക്കണ്ടേ നിന്നെ കാണിക്കാനല്ലേ മോനെ ഞാൻ ഈ ഒരുങ്ങി കെട്ടി വന്നേ )

പാറു : എന്താണ് നാണം എക്ക. ചേട്ടായി എന്നാ ലുക്ക്‌ അല്ലെ. ഷർട്ട്‌ ഒന്നും ഇല്ലാണ്ട് ബോഡി കണ്ടില്ലേ കൊത്തി വെച്ചേക്കും പോലെ.

ഞാൻ :ഹു നാട്ടുകാരെ കാണിക്കാൻ അല്ലാണ്ടെന്ന അമ്മേനെ പറഞ്ഞാൽ മതി ഓരോന്ന് മെയ്‌ടിച്ചു കൊടുത്ത് (ഇവനൊരു ഷർട്ട്‌ ഇട്ടൂടെ മനുഷ്യനെ കൊതിപ്പിക്കാൻ ).

പാറു :പിന്നെ മറ്റേ വിന്റജ് രീതിയിൽ വേണം എന്ന് ചേച്ചി തന്നെ അല്ലെ അച്ഛനോട് പറഞ്ഞെ അതോണ്ടല്ലേ ചേട്ടായി ഇങ്ങനെ വന്നേ.

ഞാൻ :ആഹ്ഹ് ശെരി ശെരി (ഈ പെണ്ണുങ്ങളൊക്കെ ഇങ്ങനെ നോക്കും എന്ന് ഞാൻ അറിഞ്ഞോ ഈശ്വര എന്റെ ചെക്കനെ കാത്തോളണേ ).

പാറു : അമ്മയെ എന്ത് പറയാൻ അതെല്ലാം മടിച്ചു കൊടുത്തത് കൊണ്ട് ചേട്ടായി ഇങ്ങനെ നല്ല ഗ്രീക്ക് ശില്പം പോലെ ഇരിക്കുന്നു.

ഞാൻ :ഓ ശെരി.

അപ്പോഴാണ് ജെനയും ശ്രേയയും വന്നത്.

ശ്രേയ വന്നു എന്റെ ചെവിയിൽ :എടി എന്തായി നിന്റെ പ്ലാൻ..

ഞാൻ :എന്ത് പ്ലാൻ.

ജെന :എടി കല്യാണം മുടക്കാൻ.

ഞാൻ : ആഹ്ഹ് അതാ അത് സസ്പെൻസ് (ഇപ്പോ മുടക്കാം നോക്കി ഇരിക്.

ബാക്ക് ടു വിക്രം…….

അങ്ങനെ നിന്ന് നിന്ന് അവസാനം മുഹൂർത്തം അയപ്പോ ഞങ്ങളുടെ പേര് വിളിച്ചു. ഞങ്ങൾ നേരെ മണ്ഡപത്തിലേക് കേറി നിന്നു. പൂജാരി താലി കൊണ്ടേ തന്നു.,ആ നിമിഷം എന്റെ മനസ്സ് എന്നോട് വിളിച്ചു പറയുന്നുണ്ടായി അവൾ നിന്റെ ആകാൻ പോകുന്നു. അങ്ങനെ വിറക്കുന്ന കൈകളോടെയും കൊതിക്കുന്ന ആ മനസ്സോടേം ഞാൻ താലി പിടിച്ചു നിന്നു.

Leave a Reply

Your email address will not be published. Required fields are marked *