🤵പുലിവാൽ കല്യാണം 1👰 [Hyder Marakkar]

Posted by

“ഹ…….ഹ……… അവളാണ് മോനെ ആൺകുട്ടി…….”

“ഓ…………”
വിഷ്ണു അത് പറഞ്ഞപ്പോൾ ഞാൻ ഒരു ഒഴുക്കൻ മട്ടിൽ മൂളി

“ഇത് ഞാൻ സെറ്റ് ആക്കി തരാ, എനിക്ക് ചെറുപ്പം തൊട്ട് അറിയുന്നതാണ് ശ്രീക്കുട്ടിയെ, അവൾക്കും നിന്നോട് ഒരു ഇത് ഉള്ളത് പോലെ എനിക്ക് തോന്നിയിട്ടുണ്ട്………. നാളെ നമ്മൾ ഈ കാര്യത്തിൽ ഒരു തീരുമാനം ആക്കുന്നു, എപ്പടി……….”
ഹരി അത് പറഞ്ഞപ്പോൾ ഞാൻ വെറുതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു,

പിന്നെ കുറച്ച് നേരം കൂടി ക്ലബിൽ ഇരുന്ന ശേഷം ഞാൻ വീട്ടിലേക്ക് വിട്ടു, വേഗം തന്നെ ഭക്ഷണം കഴിച്ച് അപ്പന്റെ കലാപരിപാടി തുടങ്ങുന്നതിന് മുന്നെ റൂമിൽ കയറി കതകടച്ചു…..

കിടന്നിട്ട് ഉറക്കം വരുന്നില്ല, ആകെ ഒരു പരവേശം…….. ഹരിയെ വിളിച്ചു അവളുടെ നമ്പർ വാങ്ങി വിളിച്ചാലോ??……. അല്ലെങ്കിൽ വേണ്ട വെറുതെ അതും പറഞ്ഞ് അവന്മാര് കളിയാക്കാൻ തുടങ്ങും……. ഫേസ്ബുക്ക് എടുത്ത് തപ്പി നോക്കിയാലോ?? യെസ് അത് മതി……..

അങ്ങനെ ഓരോന്നും ആലോചിച്ചു ഫോൺ എടുത്ത് ഫേസ്ബുക്കിൽ കയറാൻ നോക്കുമ്പോൾ അതാ വാട്സ്ആപ്പിൽ പരിചയമില്ലാത്ത നമ്പറിൽ നിന്നും ഒരു “ഹായ്”,

അവൾ ആയിരിക്കണേ എന്ന് പ്രാർത്ഥിച്ച് കൊണ്ട് തിരിച്ചും ഒരു “ഹായ്” അയച്ചു…..

“ആരാ ന്ന് മനസ്സിലായോ??”
ഉടനെ തന്നെ മറുപടി കിട്ടി

“ശ്രീക്കുട്ടി അല്ലേ??”

“എങ്ങനെ മനസിലായി??”
അത്ഭുതപ്പെട്ടു കണ്ണ് മിഴിക്കുന്ന സ്മൈലിയും ഇട്ടുകൊണ്ട് അവൾ ചോദിച്ചു, ഭാഗ്യം അപ്പൊ അവൾ തന്നെ ആണ്.

“അതൊക്കെ മനസിലായി, ഈ മെസ്സേജ് ഞാൻ പ്രതീക്ഷിച്ചിരുന്നു”

“അപ്പൊ എന്റെ മെസ്സേജും കാത്ത് ഇരിക്കുക ആയിരുന്നോ??”

“മ്മ….. ഏറെ കുറെ😉”

“അതെന്താ??”

“താൻ കോളേജിൽ എന്നെ കാണാൻ വേണ്ടി ഫുട്ബോൾ കളി നടക്കാൻ പ്രാർത്ഥിച്ചത് എന്തിനാ?? അതുപോലെ തന്നെ”

“എനിക്ക് ഇഷ്ടായത് കൊണ്ട്”
മെസ്സേജ് കണ്ടിട്ടും കുറച്ച് നേരം കഴിഞ്ഞാണ് അവൾ റിപ്ലൈ തന്നത്

“ആഹ്….. എനിക്കും ഇഷ്ടം ആയതുകൊണ്ട് തന്നെ ആണ്”

Leave a Reply

Your email address will not be published. Required fields are marked *