“സത്യമാണോ??”
“മ്മ…… സത്യം….. ഞാൻ കോൾ ചെയ്തോട്ടെ…..”
“മ്മ……”
പെട്ടെന്ന് എനിക്ക് അവളോട് സംസാരിക്കാൻ തോന്നിയത് കൊണ്ടാണ് ഞാൻ കോൾ ചെയ്യട്ടെ എന്ന് ചോദിച്ചത്, പക്ഷെ വിളിച്ചിട്ട് എന്ത് പറയും, ഒരു എത്തും പിടിയും കിട്ടുന്നില്ല ലോ
എന്തായാലും അവൾക്കും എന്നെ ഇഷ്ടമാണ് എന്ന് അല്ലേ പറഞ്ഞത്, ഓ മൈ ഗോഡ്……. എല്ലാം പെട്ടെന്ന് ആണെല്ലോ….. യാഥാർഥ്യം ആണെന്ന് വിശ്വസിക്കാൻ കഴിയാത്ത ഒരു അവസ്ഥ…… എന്തായാലും കോൾ ചെയ്തു നോക്കാം…..
“ഹലോ…..”
ഫോൺ എടുത്തപ്പോൾ തന്നെ അവളുടെ കിളിനാദം
“ഹ…ലോ…”
ചെറിയ വിറയലോടെ ഞാൻ പറഞ്ഞു
“മ്മ……പറ”
“ഒന്നുമില്ല, എന്തോ ശ്രീക്കുട്ടിയുടെ ശബ്ദം കേൾക്കാൻ തോന്നി അതാ വിളിച്ചത്”
വിറയൽ എല്ലാം മാറ്റി ധൈര്യത്തോടെ ഞാൻ സംസാരിച്ചു തുടങ്ങി
“മ്മ……”
“എന്താ ഒന്നും മിണ്ടാതെ, രാവിലെ എല്ലാവരോടും വാ തോരാതെ സംസാരിക്കുന്നത് കണ്ടല്ലോ, എന്ത് പറ്റി ഫോണിലൂടെ സംസാരിക്കില്ലേ??”
“ഏയ് അതൊന്നും അല്ല, ചെറിയ സ്റ്റാർട്ടിങ് ട്രെബിൾ….”
“ഹ….ഹ…… അല്ല നേരത്തെ എന്തോ പറഞ്ഞല്ലോ, ഇഷ്ടം ആണ് എന്നോ…… അങ്ങനെ എന്തോ……”
“മ്മ……. ചേട്ടനും പറഞ്ഞല്ലോ…..”
“ഞാൻ പറഞ്ഞത് എനിക്ക് തന്നെ വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു എന്നാണ്”
“ഇന്ന് അല്ലേ എന്നെ ആദ്യമായി കാണുന്നത്??”
“കണ്ട ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ടപ്പെട്ടു പോയി….. ആദ്യമായിട്ടാണ് ഇങ്ങനെ ഒക്കെ….”
“എനിക്കും ആദ്യം കണ്ടത് തൊട്ട് ഇഷ്ടം ആയിരുന്നു, പക്ഷെ തുറന്ന് പറയാൻ പേടിയായിരുന്നു….. പിന്നെ അത്ര എളുപ്പത്തിൽ കാണാൻ കിട്ടില്ലല്ലോ……..”
“ഇനി എന്തായാലും ആ പ്രശ്നം ഉണ്ടാവില്ല……. ശ്രീക്കുട്ടിക്ക് കാണാൻ തോന്നിയ അപ്പൊ ഞാൻ പറന്ന് എത്തും……..”
.
.
.
.
.
“എന്താ ശ്രീ ഒന്നും മിണ്ടാതെ??”