🤵പുലിവാൽ കല്യാണം 1👰 [Hyder Marakkar]

Posted by

ശ്രീക്കുട്ടിയുടെ വീട്ടിലേക്ക്……. ഭാഗ്യം….. ഒരുമണി കഴിഞ്ഞത് കൊണ്ട് റോഡിൽ ഒന്നും ഒറ്റ മനുഷ്യൻ ഇല്ല…… ഞാൻ അങ്ങനെ ശ്രീക്കുട്ടിയുടെ വീട് ലക്ഷ്യമാക്കി ആ ഇരുട്ടത് നടന്നു….

 

ഹോ…… അവസാനം ലക്ഷ്യ സ്ഥാനത്ത് എത്തി, മതിൽ ചാടി… നേരെ വീടിന്റെ ബാക്കിൽ പോയി കോണി എടുത്തുവന്നു….. കോണി വച്ച് നേരെ ബാൽക്കണിയിലേക്ക് കയറി…… ആ ബാൽക്കണിയിൽ നിന്ന് ശ്രീക്കുട്ടിയുടെ മുറിയിലേക്കുള്ള വാതിലാണ്…… സംഭവം സിംപിൾ ആയിരുന്നു…… ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ഞാൻ കയറുന്നത്.

 

“ഹോ പേടിപ്പിച്ച് കളഞ്ഞല്ലോ”
മെല്ലെ ഒച്ച ഉണ്ടാകാതെ വാതിൽ തുറന്ന് അകത്തു കയറി ലൈറ്റ് ഇട്ടതും ഞെട്ടി തരിച്ചുകൊണ്ട് ശ്രീക്കുട്ടി പറഞ്ഞു….
ഞാൻ ഒന്നും മിണ്ടാതെ ചിരിച്ചുകൊണ്ട് കട്ടിലിൽ കയറി അവളുടെ അടുത്ത് ഇരുന്നു….

“എന്താണ് ഉദ്ദേശം??”

“ഏയ്….. പ്രത്യേകിച്ച് ഒന്നുമില്ല….. എന്റെ ശ്രീക്കുട്ടിനെ കാണാൻ തോന്നി, അതാ…….”

“കണ്ടില്ലേ…… ഇനി പൊയ്ക്കോ…. ന്ക്ക് പേടി ആവുന്നുണ്ട് ട്ടോ…. ആരെങ്കിലും കണ്ട തീർന്നു…..”

“ഹാ….. ആരും കാണില്ല മോളേ…… എന്തായാലും വന്നില്ലേ കുറച്ച് കഴിഞ്ഞ് പോവാ”

“ഹ്മ്മ്….. എന്താ ഇങ്ങനെ നോക്കുന്നത്…..??”

“മച്…. ഒന്നുമില്ല….. എന്ത് ഭംഗി ആണ് പെണ്ണേ നിന്നെ കാണാൻ”

“അയ്യടാ….. സുഖിച്ചു ട്ടോ…… മോൻ ആ ലൈറ്റ് ഓഫ് ആക്കിയെ…..”

“എന്താണ്……. മൂഡായോ??”

“ഉഫ്…… അതല്ല…. സമയം എത്ര ആണെന്ന് വല്ല ബോധം ഉണ്ടോ…… വെറുതെ ലൈറ്റ് ഇട്ട് പണി ഇരന്നു വാങ്ങേണ്ട”

“ആഹ് അതാണ് എനിക്കും സൗകര്യം”
എഴുന്നേറ്റു ലൈറ്റ് ഓഫാക്കാൻ പോവുന്നതിനു ഇടയ്ക്ക് ഞാൻ പറഞ്ഞു……

“ഒന്നും നടക്കില്ല മോനെ……”
ശ്രീക്കുട്ടി പുറകിൽ നിന്ന് പറയുന്നത് കേട്ടു

ലൈറ്റ് ഓഫാക്കി ഞാൻ തിരിച്ചു കട്ടിലിൽ തന്നെ വന്നിരുന്നു……

“വേറെ ഒന്നും വേണ്ട, ഒരുമ്മ മാത്രം മതി…….പ്ലീസ്”

“ഇല്ല……പറ്റില്ല…… ഒരു ഉമ്മയിലൊന്നും ഇച്ചായൻ നിർത്തില്ല….”

“സത്യം ഒറ്റ ഉമ്മ മതി…… പ്ലീസ്…… ഇച്ചായന്റെ ചക്കര അല്ലേ…..”
ഒന്നും കാണുന്നില്ല, എങ്കിലും ഒരു ചിരി കേട്ടു….. അത് എനിക്കുള്ള പോസിറ്റീവ് സിഗ്നൽ ആണെന്ന് മനസിലായി

Leave a Reply

Your email address will not be published. Required fields are marked *