“പിന്നെ എന്താ ഒരു മണം”
“എന്ത് മണം……. സ്പ്രേന്റെ ആയിരിക്കും…. വെറുതെ……”
ഒരു ഒഴുക്കൻ മട്ടിൽ മറുപടി കൊടുത്തിട്ട് ഞാൻ തിരിഞ്ഞു നടക്കാൻ ശ്രമിച്ചു
“അവിടെ നിൽക്ക്….. അതെന്ത് സ്പ്രേ ആണ് സിഗരറ്റിന്റെ മണമുള്ള സ്പ്രേയോ??”
“ആാാ…….”
ഞാൻ വെറുതെ മൂളി
“സത്യം പറയെടാ….. നീ സിഗരറ്റ് വലിച്ചോ??”
“മ്മ……”
ഞാൻ അതെ എന്ന രീതിയിൽ മൂളി
“ഹാ അത് അങ്ങോട്ട് സമ്മതിച്ച പോരെ…… വെറുതെ കള്ളം പറയാൻ നിൽക്കണോ…”
ഏഹ് ഇതെന്ത് കൂത്ത്…… സിഗരറ്റ് വലിച്ചതല്ലേ അപ്പൊ തെറ്റ്……. നല്ല മേരി…….
“എന്താടാ ഇങ്ങനെ നോക്കുന്നത്….. പോ ചെല്ല്…… മേല്ലാൽ കള്ളം പറയരുത്…. കേട്ടോ….”
“മ്മ…..”
“വായ തുറന്ന് പറ മോനു”
“ഇല്ല കള്ളം പറയില്ല…..”
“മ്മ…. എങ്കിൽ പോയ് ഡ്രസ്സ് ഒക്കെ മാറി വാ….. ഭക്ഷണം കഴിക്കാ”
വേഗം ഡ്രസ്സ് ഒക്കെ മാറി വന്ന് ഭക്ഷണം കഴിച്ചിട്ട് എന്നത്തേയും പോലെ അപ്പൻ വരുന്നതിന് മുൻപ് റൂമിൽ കയറി കതകടച്ചു……
ഒരുവട്ടം കൂടി ട്രൈ ചെയ്ത് നോക്കിയെങ്കിലും ആരെയും കിട്ടിയില്ല, ആ ദേഷ്യം ഫോണിൽ കുത്തി തീർക്കുമ്പോഴാണ് ഫോൺ റിങ് ചെയ്തത്……
നോക്കുമ്പോൾ വിഷ്ണുവാണ്…… നാറി………രണ്ട് തെറി പറയണം
“ഡാ…… നീ എവിടെ…….. ഞാൻ രാവിലെ തൊട്ട് വിളിക്കുന്നുണ്ട്…. എന്താ ഫോൺ എടുക്കാത്തത്??”
ഫോൺ എടുത്ത പാടേ ചീത്ത പറയണമെന്ന് കരുതിയെങ്കിലും ഇതാണ് എന്റെ വായിൽ നിന്ന് വന്നത്…
“അച്ഛനെ ഒന്ന് ഹോസ്പിറ്റലിൽ കാണിക്കാൻ വന്നതായിരുന്നു, അപ്പൊ ഇന്ന് ഇവിടെ കിടന്നിട്ട് നാളെ ഡിസ്ചാർജ് ആക്കാമെന്ന് പറഞ്ഞു…..അതാ….. ഞാൻ ഇവിടെ ടൗണിൽ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആണ്”
“അയ്യോ…… അങ്കിളിന് എന്ത് പറ്റി??
“അങ്ങനെ കാര്യമായിട്ട് ഒന്നുമില്ല…. കുറെ ആയില്ലേ ഇങ്ങനെ വയ്യാതെ…… ഇന്നലെ രാത്രി നല്ല ചുമയും ഛർദ്ദിയും ഒക്കെ ആയിരുന്നു…..ഇപ്പോ