പിന്നെ അവൻ പറഞ്ഞത് ഒന്നും ഞാൻ കേട്ടില്ല…… കണ്ണ് നിറഞ്ഞിരുന്നു….. നെഞ്ചിൽ കത്തി കുത്തി കയറിയ പോലെ….. കേട്ടത് ഒന്നും സത്യം ആവരുതേ എന്ന് മാത്രം ആയിരുന്നു മനസ്സിൽ…….. വിഷ്ണു എന്തൊക്കയോ പറയുന്നുണ്ട്, പക്ഷെ എനിക്ക് ഒന്നും കേൾക്കുന്നില്ല………..
ശ്രീക്കുട്ടി….. അവളെ ഞാൻ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു, കല്യാണം കഴിച്ച് ജീവിത കാലം മൊത്തം എന്റെ പെണ്ണായി കൂടെ കൂട്ടണമെന്ന് ആഗ്രഹിച്ചിരുന്നു…… ഈ ചുരുങ്ങിയ സമയം കൊണ്ട് അവൾ എന്റെ മനസിനെ വല്ലാതെ കീഴ്പ്പെടുത്തിയിരുന്നു…. പക്ഷെ അവൾ എന്നെ ചതിച്ചു എന്ന് കേട്ടാൽ എനിക്ക് ഇത്ര വിഷമം ഉണ്ടാവുമായിരുന്നില്ല
പക്ഷെ ഹരി…… അവൻ……… അങ്ങനെ ചിന്തിക്കാൻ പോലും കഴിയുന്നില്ല…. ഏയ് അവന് എന്നെ ചതിക്കാൻ കഴിയില്ല… എനിക്ക് ശ്രീക്കുട്ടിയെ ഇഷ്ടം ആണ് എന്ന് അറിഞ്ഞപ്പോൾ ഏറ്റവും സന്തോഷിച്ചിരുന്നത് അവനാണ്…. ഏയ് ഇത് എന്തോ തെറ്റിദ്ധാരണ ആയിരിക്കും….. പക്ഷെ അവന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്……….
ഞാൻ വിഷ്ണുവിന്റെ കോൾ കട്ട് ചെയ്തിട്ട് ശ്രീക്കുട്ടിയെ വിളിച്ചു നോക്കി……. റിങ് ചെയ്യുന്നുണ്ട് പക്ഷെ എടുക്കുന്നില്ല.. ഒരു നാലഞ്ച് പ്രാവശ്യം വിളിച്ചിട്ടും എടുത്തില്ല……
പെട്ടെന്ന് ഫോൺ റിങ് ചെയ്തു…. നോക്കുമ്പോൾ വിഷ്ണു തന്നെ ആയിരുന്നു…..
“നീ എന്താ ഫോൺ കട്ട് ചെയ്തത്?? നീ എന്ത് ചെയ്യാ?? ടോണി…. നീ എന്താ ഒന്നും മിണ്ടാതെ??”
ഫോൺ എടുത്തതും വിഷ്ണുവിന്റെ ഭയത്തോടെ ഉള്ള സ്വരം
“ഹേയ് നീ പേടിക്കണ്ട……. ഞാൻ ഒന്നും ചെയ്യാൻ പോവുന്നില്ല…. എനിക്ക് സത്യം അറിയണം…… നീ പറഞ്ഞത് സത്യമാണെങ്കിൽ അവൻ എന്തിന് ഇങ്ങനെ ഒക്കെ ചെയ്തു എന്ന് അറിയണം……നീ ഫോൺ വച്ചോ എനിക്ക് ഒന്ന് സ്വസ്ഥമായി ഇരിക്കണം…… നാളെ സംസാരിക്കാം”
എന്നും പറഞ്ഞ് ഞാൻ ഫോൺ വെച്ചു, ഫോൺ കട്ട് ചെയ്ത് അല്പസമയം കഴിഞ്ഞതും ഫോൺ വീണ്ടും അടിയാൻ തുടങ്ങി….. നോക്കുമ്പോൾ ശ്രീക്കുട്ടി……
“ഹലോ…..”
“ആഹ് ശ്രീ എനിക്ക് നിന്നോട് കുറച്ച് സംസാരിക്കണം”
“ഇച്ചായാ……. ഇങ്ങോട്ട് വരുമോ??”
“വീട്ടിലേക്കോ??”
“മ്മ….. ഞാൻ വാതിൽ തുറന്ന് വെക്കാം…… വരണം ട്ടോ…… നേരിട്ട് സംസാരിക്കാം”
അതും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു…… എന്തിന് ആയിരിക്കും അവൾ നേരിട്ട് കാണാമെന്നു പറഞ്ഞത്?? എന്തായിരിക്കും അവൾക്ക് പറയാൻ ഉള്ളത്?? ഒന്നും മനസിലാക്കാൻ പറ്റാത്ത ഒരു അവസ്ഥയായിരുന്നു….. ഹരി അവന് എന്നെ ചതിക്കേണ്ട ആവശ്യമില്ല…… പക്ഷെ വിഷ്ണു, അവൻ വെറുതെ അങ്ങനെ ഒന്നും പറയാറില്ല……. എന്തായാലും പോവാം…… അവൾ പറയുന്നതും കൂടി കേട്ട് നോക്കാം….
ഞാൻ വീട്ടിൽ നിന്നും ഇറങ്ങി നടന്നു, കേട്ടത് ഒന്നും സത്യം ആവരുതേ എന്ന് മാത്രം ആയിരുന്നു മനസ്സിൽ, ആകെ തളർന്നിരുന്നു….. ശരീരം തളരുന്നത് പോലെ തോന്നി……. എങ്ങനെയോ നടന്ന് അവിടെ വരെ എത്തി