“ഇതാ ചേട്ടാ……താങ്ക്സ്”
ആ ലൈറ്ററും പോക്കറ്റിൽ ഇട്ട് ഞാൻ തിരിച്ച് രജിസ്റ്റർ ഓഫീസിലേക്ക് നടന്നു….
സത്യം എന്താണെന്ന് അവളുടെ വായിൽ നിന്ന് കേൾക്കാൻ വേണ്ടി ആണ് ഞാൻ ഇന്നലെ രാത്രി അവളുടെ വീട്ടിലേക്ക് പോയത്, പക്ഷെ ആ കയറി വന്ന ചെറ്റകൾ എന്നെ തല്ലുന്നത് നോക്കി കൊണ്ട് അവൾ ഒരു ചിരി ചിരിക്കുന്നത് ഞാൻ കണ്ടതാണ്…..ആ ചിരിയിൽ ഉണ്ടായിരുന്നു എനിക്കുള്ള ഉത്തരം
പക്ഷെ ഇത് അവളുടെ സ്വന്തം ചേച്ചിയല്ലേ…… ചേച്ചിയെ രക്ഷിക്കാൻ ഒന്ന് ശ്രമിക്കുക പോലും ചെയ്യാതെ അവൾ ഒരക്ഷരം മിണ്ടാതെ നിന്നത് എന്താ….
“ഹാ നീ എവിടെ പോയി കിടക്കുകയായിരുന്നു………. എന്താണ് പ്ലാൻ, ഇവിടെ ഇങ്ങനെ ഇരിക്കാതെ എന്തെങ്കിലും ചെയ്യണ്ടേ”
ഞാൻ തിരിച്ച് എത്തിയതും വിഷ്ണു ചോദിച്ചു….. അപ്പുറത്ത് ആ പെണ്ണും ഇരിപ്പുണ്ട്…. കരച്ചിൽ ഒന്ന് അടങ്ങിയിട്ടുണ്ട്… ഇന്നലെ രാത്രി കണ്ടത് തൊട്ട് കരയാൻ തുടങ്ങിയതാണ്……….
“എന്ത് പ്ലാൻ…… വീട്ടിലേക്ക് ഇനി എന്തായാലും ഇല്ല…. ഞാൻ ചെന്നൈയിലേക്ക് പോവാ….. നമ്മുടെ മുസ്തഫ അവിടെ അല്ലേ…..”
“അപ്പൊ യാമിനി??”
“യാമിനിയോ??”
അവൻ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലാവാതെ സംശയ രൂപത്തിൽ ഞാൻ ചോദിച്ചു….
“ഡാ…….”
അവൻ എന്നെ നോക്കി അവളെ കണ്ണ് കൊണ്ട് കാണിച്ചു
“ഓ….. അതോ…… അത് നമ്മൾ എന്തിനാ അറിയുന്നത്….. അവൾ എവിടെയെങ്കിലും പോവട്ടെ…..”
“ഉഫ്….. നീ ഒന്ന് ഇങ്ങോട്ട് വന്നേ…..”
എന്നെ പിടിച്ച് വലിച്ചു കൊണ്ട് അവൻ കുറച്ച് അപ്പുറത്തേക്ക് നടന്നു….
“ഹാ നീ കാര്യം പറയെടാ….”
അവന്റെ കൈ തട്ടി മാറ്റി കൊണ്ട് ഞാൻ പറഞ്ഞു
“ഡാ……അത് അങ്ങനെ ഒഴിവാക്കാൻ പറ്റില്ല…… നീ കല്യാണം കഴിച്ച പെണ്ണാണ്”
“എല്ലാവരും കൂടെ എന്റെ തലയിൽ കെട്ടി വച്ചതല്ലേ…..”
“അത് എന്തോ ആവട്ടെ…. പക്ഷെ നീ ഒന്ന് അവളുടെ ഭാഗത്ത് നിന്ന് ചിന്തിച്ചു നോക്ക്…… രാത്രി സ്വന്തം വീട്ടിൽ കിടന്ന് ഉറങ്ങുമ്പോൾ എന്തോ ഒച്ച കേട്ട് ഉണരുന്നു…… പെട്ടെന്ന് ഏതോ ഒരാളെ റൂമിൽ കാണുന്നു, കാര്യം എന്താണെന്ന് മനസിലാവുന്നതിന് മുന്നെ ആളുകൾ കൂടുന്നു….. ആരാണെന്ന് പോലും അറിയാത്ത ആ ആളെ കല്യാണം കഴിക്കേണ്ട വരുന്നു…… ഹോ പാവം……”
“എന്ത് പാവം…..ആ മറ്റവളുടെ ചേച്ചിയല്ലേ….. ചിലപ്പോൾ അതിലും വല്യ വിഷമായിരിക്കും….. ഒന്നിനെയും വിശ്വസിക്കാൻ കൊള്ളില്ല…”
“ഏയ് അതൊരു പാവമാണ് ഡാ….. ഞാൻ ഇത്ര നേരം