🤵പുലിവാൽ കല്യാണം 1👰 [Hyder Marakkar]

Posted by

അത്രയും പറഞ്ഞ് കഴിഞ്ഞതും അവന്റെ കണ്ണൊക്കെ നിറഞ്ഞിരുന്നു……. എനിക്കും പിടിച്ചു നിൽക്കാൻ കഴിയില്ല……
ഞാൻ അവനെ കെട്ടിപ്പിടിച്ചു, ഒന്നും പറഞ്ഞില്ല…… എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല……“നീ ഇത് അവൾക്ക് കൊടുത്തിട്ട് മുകളിലേക്ക് വാ…..”
ഭക്ഷണത്തിന്റെ കവർ അവന് കൊടുത്തിട്ട് ഞാൻ പുറത്തിറങ്ങി, ഇനിയും അവിടെ നിന്ന ചിലപ്പോൾ സീൻ ചളമാവും എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ വേഗം ഇറങ്ങിയത്…….റൂം ടെറസിൽ ആണെങ്കിലും അതിന്റെ മുകളിൽ വാട്ടർ ടാങ്ക് വച്ച ഒരു സ്പേസ് ഉണ്ട്…. ഒരു നാല് ആളുകൾക്ക് സുഖമായി ഇരിക്കാനുള്ള സ്ഥലമുണ്ട്…… ഒരു കോണിയും ഉണ്ട് അങ്ങോട്ട് കയറാൻ….

ഞാൻ മുകളിൽ കയറി കുപ്പി ഒക്കെ വച്ച് സെറ്റായി ഇരുന്നു…

“നീ മുഴുവൻ ഫുഡും അവൾക്ക് കൊടുത്തോ??”
ഗ്ലാസും വെള്ളവും മാത്രം എടുത്ത് വന്ന വിഷ്ണുവിനോട് ഞാൻ ചോദിച്ചു……

“അയ്യോ….. ടച്ചിങ്‌സ് ലേ…… മറന്ന് പോയി…. എടുത്തിട്ട് വരാ”

“വേണ്ട…… നീ ഇരിക്ക്….. രണ്ട് പെഗ്ഗ് ഇങ്ങനെ അടിക്കാ…..”

“മ്മ….. ഓക്കേ ഓക്കേ….”

വിഷ്ണുവും ഇരുന്നു….. ഞങ്ങൾ ഓരോന്നും പറഞ്ഞ് അടി തുടങ്ങി…. എന്ത്‌ മറക്കണം എന്ന് കരുതിയോ അത് തന്നെ ആയിരുന്നു ഞങ്ങടെ സംസാര വിഷയം……..”ഹരി”……… അവൻ എന്തിന് ഇങ്ങനെ ഒക്കെ ചെയ്തു….. ഞങ്ങൾ ചിന്തിച്ചിട്ട് ഒരു കാരണവും കിട്ടുന്നില്ല……

“ഡ……. ഞാൻ പോയി ഫുഡ്‌ എടുത്തിട്ട് വരാം…… ടച്ചിങ്‌സ് ഇല്ലാതെ ഇറങ്ങുന്നില്ല”
രണ്ട് പെഗ്ഗ് കഴിഞ്ഞപ്പോൾ അതും പറഞ്ഞ് വിഷ്ണു താഴേക്ക് ഇറങ്ങി പോയി…. എനിക്ക് പിന്നെ രണ്ട് പെഗ്ഗ് കഴിഞ്ഞ പിന്നെ എന്ത് വിഷവും പോവും….. ഇപ്പോഴത്തെ അവസ്ഥ വച്ച് ആദ്യത്തെ പെഗ്ഗ് തൊട്ട് സീൻ ഇല്ല…. എന്തും അകത്താക്കാം എന്ന അവസ്ഥയിലാണ്….
വിഷ്ണു താഴേക്ക് പോയതും ഞാൻ പോക്കറ്റിൽ നിന്ന് ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു……

“ഡാ……. ടോണി……..ഓടി വാടാ…………………”
താഴെ നിന്ന് വിഷ്ണുവിന്റെ നിലവിളി കേട്ടതും നെഞ്ച് ഒന്ന് പിടച്ചു……. എന്തോ പണിയാണ്….

ഓടി പിടിച്ച് ചെന്ന് നോക്കുമ്പോൾ കാണുന്നത് നിലത്ത് വീണു കിടക്കുന്ന യാമിനിയെ ആണ്……. ചുറ്റും ചോരയും…….. ചോര കണ്ടതും എനിക്ക് തല കറങ്ങുന്ന പോലെ തോന്നി…..

 

“ഹാ…. നോക്കി നിൽക്കാതെ പിടിക്കെടാ…… ഹോസ്പിറ്റലിൽ കൊണ്ടു പോവാ…..കൈ മുറിച്ചതാണ്…..”
വിഷ്ണുവിന്റെ ശബ്ദം ആണ് എന്നെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്…… പിന്നെ അവളെയും തൂക്കി എടുത്ത് ഒരു ഓട്ടം ആയിരുന്നു………….

തുടരും🙏

 

അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു, തുടർന്നെഴുതാൻ ഏറ്റവും പ്രധാനം നിങ്ങളുടെ അഭിപ്രായങ്ങൾ തന്നെ ആണ്

 

സ്നേഹപൂർവ്വം

Hyder  Marakkar🖤

Leave a Reply

Your email address will not be published. Required fields are marked *