“ഓ…… വേണ്ട……. നീ ഇവളെ ആക്കിയിട്ട് വീട്ടിലേക്ക് വിട്ടോ….. എനിക്ക് ഒന്ന് മാമന്റെ വീട്ടിലും കയറാനുണ്ട്”
“മ്മ….എന്ന ശരി”
അതും പറഞ്ഞ് ഞാൻ അവളെയും കൂട്ടി കാറും എടുത്ത് അവളുടെ വീട് ലക്ഷ്യമാക്കി വിട്ടു
“എന്താ മാഷേ ഒന്നും മിണ്ടാതെ?”
ഒന്നും മിണ്ടാതെ വണ്ടി ഓടിച്ചു കൊണ്ടിരുന്ന എന്നോട് അവൾ ചോദിച്ചു
“ഏയ്………..”
ഞാൻ ഒന്നുമില്ല എന്ന രീതിയിൽ ചിരിച്ചു
“എന്നെ ഇന്ന് ആണോ ആദ്യമായിട്ട് കാണുന്നത്??”
“അത് രാവിലെ നോക്കി നിന്നത് കണ്ടിട്ട് മനസിലായില്ലേ??”
“ഹ…….ഹ……….ഹ……… അത് ഇഷ്ടമായി………..”
“എന്ത്………നോക്കി നിന്നതോ??”
“എന്റെ പൊന്നു മാഷേ…… ചോദ്യത്തിനുള്ള ഉത്തരം തന്നത് ഇഷ്ടമായി എന്ന്…… പിന്നെ………..”
അവസാനം അവൾ എന്തോ പിറുപിറുത്തു
“എന്താ??”
“ഏയ്…… ഒന്നുമില്ല…..”
“ഹ്മ്മ്…….”
ഞാൻ ഒന്ന് ഇരുത്തി മൂളി
“പക്ഷെ ഞാൻ നിങ്ങളെ സ്ഥിരമായി കാണൽ ഉണ്ടായിരുന്നു”
“എങ്ങനെ??”
“ഹാ…….കോളേജിലെ മാവേലിയെ കാണാൻ കുറച്ച് ബുദ്ധിമുട്ട് ആയിരുന്നു, എങ്കിലും കാണാൻ കിട്ടുന്ന അവസരങ്ങളൊന്നും ഞാൻ മിസ് ചെയൽ ഇല്ല……. ഫുട്ബോൾ കളിയുടെ എ ബി സി ഡി അറിയാത്ത ഞാൻ ദിവസവും എഴുന്നേറ്റ പ്രാർത്ഥിക്കാറ് അന്ന് കോളേജിൽ എന്തെങ്കിലും ഫുട്ബോൾ മാച്ച് ഉണ്ടാവണേ എന്ന് ആയിരുന്നു……. എങ്കിൽ അലെ നിങ്ങൾ കോളേജിൽ വരൂ”
ഞാൻ അവളെ സംശയത്തോടെ നോക്കിയപ്പോൾ അവളൊരു കള്ള ചിരി ചിരിച്ചു…….
“അതാ…… ആ മഞ്ഞ ബോർഡ് കണ്ടില്ലേ, അത് കഴിഞ്ഞിട്ടുള്ള ഫസ്റ്റ് റൈറ്റ്”
അവൾ പറഞ്ഞ് തനത് അനുസരിച്ചു ഞാൻ ആ വഴിയിലൂടെ അവളുടെ വീട് ലക്ഷ്യമാക്കി കാറ് ഓടിച്ചു