🤵പുലിവാൽ കല്യാണം 1👰 [Hyder Marakkar]

Posted by

“ആഹ്……. ഇവിടെ മതി…….. പിന്നെ മാഷേ…… ഫോൺ നമ്പർ ഒന്ന് കൊണ്ട”
അവൾ പറഞ്ഞ സ്ഥലത്ത് വണ്ടി നിർത്തിയപ്പോൾ അവൾ പറഞ്ഞു

“9********2”
നമ്പർ തരുമോ എന്നതിന് പകരം വളരെ അധികാരത്തോടെ നമ്പർ കൊണ്ട എന്ന് പറഞ്ഞപ്പോൾ അനുസരണയോടെ നമ്പർ കൊടുക്കാൻ മാത്രം ആണ് എനിക്ക് കഴിഞ്ഞത്.

 

“മ്മ…. ഓക്കെ ബായ്, സി യൂ ടുമോറോ”

 

“മ്മ……ബായ്…….”
വീണ്ടും എന്റെ മനസ്സിൽ തീപ്പൊരി ഉണ്ടാകുന്ന ചിരിയും ചിരിച്ചു അവൾ നടന്നു അകന്നു, എനിക്ക് എന്താണ് ഈ സംഭവിക്കുന്നത്….. ഇന്നലെ വരെ ഒരു പെണ്ണിനെ കണ്ടിട്ടും തോന്നാത്ത ഒരു ഇത്…….. ഒന്നും അങ്ങോട്ട് മനസിലാവുന്നില്ല

അവൾ വീട്ടിലേക്ക് കയറി പോയിട്ടും അല്പനേരം കഴിഞ്ഞാണ് ഞാൻ വണ്ടി എടുത്തത്, അങ്ങനെ ഇരുന്ന് പോയി….. എന്തായാലും ഇത്ര നേരത്തെ വീട്ടിലേക്ക് പോവാൻ തോന്നിയില്ല, വിഷ്ണുവിനെ വിളിച്ചു ക്ലബിലേക്ക് വരാൻ പറഞ്ഞിട്ട് ഞാൻ നേരെ ഞങ്ങടെ ക്ലബിലേക്ക് വിട്ടു……… ക്ലബ്‌ എന്ന് പറഞ്ഞ അത്യാവശ്യം വലിയ ഒരു മുറി ആയിരുന്നു, ഒരു ടിവിയും ഉണ്ട്……. പ്രധാനമായി കളി ഒരുമിച്ച് ഇരുന്ന് കാണാൻ വേണ്ടി ആണ് ഞങ്ങൾ നാട്ടിലെ പിള്ളേര് എല്ലാവരും കൂടി ഇങ്ങനെ ഒരു സെറ്റപ്പ് തുടങ്ങിയത്……… ഇപ്പോ രാത്രി കളി കാണലും പകൽ കാരംസ് കളി ഒക്കെ ആയി ഫുൾ ടൈം ആക്റ്റീവ് ആണ് ക്ലബ്‌………… നാട്ടുകാരുടെ കണ്ണിലെ കരടാണ് ഞങ്ങടെ ക്ലബ്‌ എങ്കിലും എന്തെങ്കിലും പ്രശ്നം വന്ന ഞങ്ങൾ തന്നെ ഇറങ്ങണം, എല്ലാ നാട്ടിലും ഏകദേശം അങ്ങനെ ഒക്കെ തന്നെ ആയിരിക്കും അവസ്ഥ…………

ക്ലബിൽ ചെന്നപ്പോൾ അവിടെ പിള്ളേര് ഇരുന്ന് ഏതോ കഴിഞ്ഞ കളിയുടെ ഹൈലൈറ്റ്സ് കാണുകയാണ്, ടിവിയുടെ മുനിൽ ഇരിക്കാനുള്ള മൂഡ് ഇല്ലാത്തത് കൊണ്ട് ഞാൻ ഒരു സിഗരറ്റും കത്തിച്ചിട്ട് പുറത്ത് ഇരുന്നു,
സിഗരറ്റ് വലിച്ചു കഴിയുന്നതിലും മുന്നെ വിഷ്ണുവും എത്തി……….

 

 

“എന്താ മോനെ എന്താണ് സീൻ??”
കയറി വന്ന പാടേ വിഷ്ണു ചോദിച്ചു

“എന്ത് സീൻ??”

“ഓ….. അപ്പൊ പ്രശ്നം ഒന്നുമില്ലേ….. നിന്റെ സംസാരം കേട്ടപ്പോൾ ഞാൻ കരുതി എവിടെയോ പോയി വള്ളിയും വലിച്ച് വന്നിട്ടുണ്ടെന്ന്”

Leave a Reply

Your email address will not be published. Required fields are marked *