🤵പുലിവാൽ കല്യാണം 1👰 [Hyder Marakkar]

Posted by

“പിന്നെ ഡെയിലി എന്തെങ്കിലും പ്രശ്നം ഉണ്ടാക്കൽ അല്ലേ എനിക്ക് പണി…… ഒന്ന് പോയെടാ…….”
ഞാൻ ആ സിഗരറ്റ് ചവിട്ടി കെടുത്തി കൊണ്ട് പറഞ്ഞു.

“ഹ…….ഹ…….ഹ…….. അത് നിനക്ക് ഇതുവരെ മനസിലായിട്ടില്ലേ ടോണിക്കുട്ടാ……. നീ വെറുതെ പോയി നിന്ന മതി….. പ്രശ്നങ്ങൾ ഓട്ടോ വിളിച്ചോ ബസ് വിളിച്ചോ അവിടെ എത്തിക്കോളും…… കഴിഞ്ഞ ആഴ്ച മറ്റേ പെട്രോൾ പമ്പിൽ വച്ച് നടന്നത് ഓർമ്മയില്ലേ…….”

“ഓ….. മതി മതി…… അവന്റെ ഒടുക്കത്തെ കണ്ടുപിടിത്തം, ഇന്ന് എന്തായാലും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല……”

“ശരി ശരി…… പിന്നെ എങ്ങനെ ഉണ്ടായിരുന്നു ഷൂട്ടിംഗ് ഒക്കെ…..”

“ആഹ്……. അടിപൊളി ആയി പോവുന്നുണ്ട്, ഹരി തകർത്തില്ലേ….. അവൻ എന്തായാലും വല്യ സംവിധായകൻ ആയി മാറും മോനെ….. എനിക്ക് ഉറപ്പാണ്…..”

“അവന് നല്ല കഴിവുണ്ട്……. ഭാഗ്യം കൂടെ ഉണ്ടായ മതി ലേ….. പിന്നെ നമ്മളെ ചെക്കനെ പിടിച്ച കിട്ടൂല്ല”

“ഹ്മ്മ്……. ഡ………..ഒരു കാര്യമുണ്ട്
അല്പസമയത്തെ മൗനത്തിന് ശേഷം ഞാൻ പറഞ്ഞു

“എന്താണ്??”

“അത് പിന്നെ….. ഞാൻ ഇന്ന് ഒരു പെണ്ണിനെ കണ്ടു……. എന്താണെന്ന് അറിയില്ല അവളെ കണ്ടത് തൊട്ട് വല്ലാത്ത ഒരു ഫീൽ……”

“പ്രേമം??”

“ആ അറിയില്ല……”

“ഹോ……. ഭാഗ്യം………. പെൺകുട്ടി ആണല്ലോ……. എനിക്ക് പേടി ആയിരുന്നു നീ വല്ല കുണ്ടനും ആണോ എന്ന്……. അതല്ലെന്ന് മനസിലായി……”

“പാ ചെറ്റേ…… കാര്യമായിട്ട് പറയുമ്പോഴാണ് അവന്റെ കൊണച്ച തമാശ……”

“ഹാ ചൂടാവല്ലേ ടോണിക്കുട്ടാ…… നീ ആദ്യമായിട്ടാണ് ഒരു പെണ്ണിന്റെ കാര്യം പറയുന്നത്, അതുകൊണ്ട് പറഞ്ഞതാണ്…… എന്തായാലും നിന്റെ മനസ്സിൽ കയറിയ പെണ്ണ്, അവൾ ഏത് ഭൂലോക രംഭ ആണെങ്കിലും അവളെ നമുക്ക് സെറ്റ് ആക്കാ ഡാ”

“ഹ്മ്മ്…..”

“അല്ല.. ആരാ ആള്??”

“നമ്മുടെ ഷോർട്ട് ഫിലിമിൽ നായികയായി അഭിനയിക്കുന്ന കുട്ടിയാണ്……. ശ്രീ ലക്ഷ്മി……..”

“ഹ…….ഹ………….ശ്രീക്കുട്ടി ആണോ……”

“ഏഹ്…… നിനക്കും അറിയുമോ അവളെ??”

“പിന്നെ ഇല്ലാതെ…… കോളേജിൽ നമ്മുടെ ജൂനിയർ ആയിരുന്നില്ലേ….. നീ ഇന്ന് ആണോ അവളെ ആദ്യമായിട്ട് കാണുന്നത്??”

“മ്മ……..”
ഞാൻ അതെ എന്ന രീതിയിൽ മൂളി

Leave a Reply

Your email address will not be published. Required fields are marked *