“ആ എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടെന്ന് ആണല്ലോ………. ഹരിയോട് പറഞ്ഞോ??”
“ഇല്ല……..”
“അവനോട് പറയണ്ടേ…..”
“വേണം……. പക്ഷെ ഇത് പ്രേമം തന്നെ ആണോ ഡാ……..”
“അല്ല മൈരേ കഴപ്പ്….”
“ഹാഹ് തമാശ വിട്……. ഞാൻ സീരിയസ് ആണ്, എനിക്ക് അങ്ങോട്ട് മനസിലാവുന്നില്ല”
“നിനക്ക് അവളെ കണ്ടപ്പോൾ എന്താ തോന്നിയത്??”
“എന്ത് തോന്നാൻ, നോക്കി നിന്നുപോയി…… പിന്നെ അവൾ ഇങ്ങോട്ട് വന്ന് സംസാരിച്ചപ്പോൾ ഒരു വിറയലും, സംസാരിക്കാൻ പറ്റാത്ത അവസ്ഥ…..”
“ഓ അപ്പൊ ഇത് അത് തന്നെ…… ഒരു സംശയവും വേണ്ട……”
“ആയിരിക്കുമോ??”
ഞാൻ വീണ്ടും ഉറപ്പ് വരാതെ ചോദിച്ചു
“ഇനി ഞാൻ വല്ലതും പറയും കേട്ടോ മൈ………….. ആഹ് ഹരി എത്തിയല്ലോ…”
ഹരിയുടെ ബൈക്ക് വരുന്നത് കണ്ട് വിഷ്ണു പറഞ്ഞു
“എന്താണ് മക്കളെ കാര്യമായ ഗൂഢാലോചന…….. ഏഹ്??”
കയറി വന്ന പാടേ അരമതിലിൽ ചാടി ഇരുന്നുകൊണ്ട് ഹരി ചോദിച്ചു
“ആഹ് ഒരു വല്യ സംഭവം നടന്നു….. ഇവിടെ ഒരുത്തനു ചെറിയ സൂക്കേട് തുടങ്ങിയിട്ടുണ്ട്”
വിഷ്ണു ആണ് മറുപടി കൊടുത്തത്
“ആര്ക്ക്…… എന്ത് സൂക്കേട്…… വ്യക്തമാക്കി പറയെടാ….”
“ദേ ഇരിക്കുന്നു രോഗി…… പ്രേമ രോഗം പിടിച്ച രോഗി”
എന്നെ ചൂണ്ടി കൊണ്ട് വിഷ്ണു അത് പറഞ്ഞതും ഹരി കിടന്ന് ചിരിക്കാൻ തുടങ്ങി…….
“എന്താടാ??”
ഞാനും വിഷ്ണുവും ഒരേ പോലെ ഹരിയോട് ചോദിച്ചു
“അപ്പൊ എന്റെ ഊഹം തെറ്റിയില്ല, ഇന്നത്തെ ഇവന്റെ പരുങ്ങി കളി കണ്ടത് തൊട്ട് എനിക്ക് സംശയമുണ്ടായിരുന്നു, അതാണ് വൈകുന്നേരം അവളെ കൊണ്ടാക്കാൻ ഞാൻ ഇവനോട് പറഞ്ഞത്………. നന്പൻ ഡാ……..”
“ഹ……ഹ……..ഹ………..”
രണ്ടും കൂടി എന്നെ നടുവിൽ ഇരുത്തി ചിരി തുടങ്ങി……….
“അല്ല മോനെ എന്നിട്ട് വല്ല പുരോഗതി ഉണ്ടോ…… ചെക്കൻ ഇത്ര നല്ല ചാൻസ് ഒരുക്കി തന്നിട്ട് വെറുതെ വീട്ടിൽ കൊണ്ടാക്കി ടാറ്റയും പറഞ്ഞ് വന്നിട്ടുണ്ടാവും പൊട്ടൻ……… അറ്റ്ലീസ്റ്റ് നമ്പർ എങ്കിലും വാങ്ങിയോ??”
അവസാനം ചിരി നിർത്തി വിഷ്ണു ചോദിച്ചു
“നമ്പർ അവൾ വാങ്ങിയിട്ടുണ്ട്…..”