🖤രാവണത്രേയ 2🔥 [ മിഖായേൽ]

Posted by

ഞാൻ നിനക്കടുത്തേക്ക് വന്നതിനർത്ഥം ഞാനാണ് അവളെ…..

രാവണിന്റെ ശബ്ദം ഇടർച്ചയോടെ മുറിഞ്ഞു….

ഞാൻ…ഞാനല്ല ത്രേയ… എനിക്ക് കഴിയില്ല അങ്ങനെ… അല്ലെങ്കിൽ തന്നെ ഞാനെന്തിന് അവളെ കൊല്ലണം…???
അതിന്…അതിനൊരു കാരണം വേണ്ടേ….??അതും കൂടി പറഞ്ഞു താ നീ എനിക്ക്…

എനിക്ക്… എനിക്ക് കൂടുതലായി ഒന്നും അറിയില്ല രാവൺ…നീ ചെയ്ത തെറ്റാണത്…അത് മാത്രമേ എനിക്കറിയൂ… അതിനപ്പുറം എനിക്കൊന്നും നിന്നോട് പറയാനില്ല….
അഗ്നി നമുക്ക് പോകാം….

ജയിലഴിയിൽ നിന്നും കൈയ്യെടുക്കാൻ ഭാവിച്ച ത്രേയയുടെ കൈകളിൽ രാവണിന്റെ കൈകൾ മുറുകി…

ത്രേയ… please… don’t do this… ഞാൻ…ഞാനത് ചെയ്തിട്ടില്ല…നിന്റെ.. നിന്റെ ഒരൊറ്റ മൊഴിയിൽ ഈ കൊലക്കുറ്റം എന്റെ തലയിലേക്ക് ചുമത്തപ്പെടും.. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ശിക്ഷ ഏറ്റുവാങ്ങാൻ എനിക്ക് വയ്യ…. please…

രാവൺ കേണപേക്ഷിക്കുന്നത് കേട്ട് അഗ്നി കൂടി ത്രേയയിൽ സമ്മർദ്ദം ചെലുത്തി…

ത്രേയ…നീ..നീ ഒരു വാക്ക് മാറ്റി പറഞ്ഞാൽ രാവൺ ഈ കേസിൽ നിന്നും രക്ഷപ്പെടും….ഇവനങ്ങനെ ഒന്ന് ചെയ്യില്ല…നീ…നീ ഇവന്റെ ഭാവി തുലയ്ക്കരുത് ത്രേയ…നിനക്കറിയാല്ലോ ഇവന്റെ സ്വപ്നങ്ങൾ…അത് നിറവേറാൻ ഇനി ഏതാനും ദിവസങ്ങൾ മതി… അതിനിടയിൽ ഇങ്ങനെ ഒരു കേസിൽ വിചാരണ നേരിട്ടാൽ അത് ഒറ്റയടിക്ക് തകർക്കുന്നത് ഇവന്റെ സ്വപ്നങ്ങളാണ്…ത്രേയ പ്ലീസ് നീയൊന്ന് ചിന്തിച്ചു നോക്ക്….

എനിക്കിനി ഒന്നും പറയാനില്ല അഗ്നീ…. ഞാൻ പറഞ്ഞതാണ് സത്യം…ഇതു തന്നെ ഞാൻ കോടതിയിൽ പറയും…

രാവണിന്റെ കൈപ്പിടിയിൽ നിന്നും കൈ വലിച്ചെടുത്തു കൊണ്ട് ത്രേയ അവനെ വിട്ടകന്നു നടന്നു….

കേസ് കോടതിയിൽ എത്തിയപ്പോഴായിരുന്നു രാവണിന്റെ സിവിൽ സർവീസ് റിസൾട്ട് വന്നത്…. ഉയർന്ന റാങ്കോടെ പാസായ രാവൺ ആ ഒരൊറ്റ കേസിന്റെ പേരിൽ താൽക്കാലികമായി അയോഗ്യനാക്കപ്പെട്ടു…. ജയിലിൽ കഴിഞ്ഞു കൂടിയ നാളുകളും, എല്ലാവരുടേയും പരുഷമായ സംസാരവും,സംശയച്ചുവ കലർന്ന നോട്ടവും രാവണിന്റെ മനസിനെ ഇളക്കി മറിച്ചു….അഗ്നിയെ വിട്ട് ഒരുപാട് തവണ ത്രേയയോട് സംസാരിച്ചെങ്കിലും അവളുടെ കർക്കശ നിലപാടിൽ രാവണിന്റെ പ്രതീക്ഷകൾ മുഴുവൻ തകിടം മറിഞ്ഞു…. അങ്ങനെ ത്രേയയോടുള്ള ഇഷ്ടം പതിയെ പതിയെ ദേഷ്യത്തിലേക്ക് വഴി വയ്ക്കാൻ തുടങ്ങി….

എല്ലാവരും തെറ്റുകാരനായി മുദ്ര കുത്തിയ രാവണിനെ ചേർത്ത് നിർത്തിയത് വൈദിയുടെ കരങ്ങൾ മാത്രമായിരുന്നു…സ്വത്തിനോടുള്ള അടങ്ങാത്ത ആഗ്രഹം കാരണം മകളുടെ മരണത്തിനേയും അവഗണിച്ച് വൈദി രാവണെ കേസിൽ നിന്നും രക്ഷപ്പെടുത്താൻ തീരുമാനിച്ചു…ത്രേയയെപറ്റി രാവണിനോട് നിരന്തരം പറഞ്ഞ് അവനിൽ ഒരു പക വളർത്തിയെടുക്കാൻ അയാൾ ശ്രമിച്ചു കൊണ്ടിരുന്നു…….കേസ് വാദം തുടങ്ങിയ ദിവസം തന്നെ ത്രേയയുടെ മൊഴിയെ ഇല്ലാതാക്കാൻ വേണ്ടി വൈദി അവളെ കോടതിയ്ക്ക് മുന്നിൽ ഒരു മനോരോഗിയായി മുദ്ര കുത്തുകയായിരുന്നു…..വൈദിയുടെ പിടിപാട് ഒന്നു കൊണ്ട് മാത്രം ഒരു വ്യാജ മനോരോഗ സർട്ടിഫിക്കറ്റ് വൈദി ത്രേയയുടെ പേരിൽ തയ്യാറാക്കി…. അതിന്റെ ബലത്തിൽ രാവണിന് മേലുള്ള solid ആയ തെളിവുകൾ ഇല്ലാതാവുകയായിരുന്നു….. അങ്ങനെ തെളുവുകളുടെ പിൻബലം പൂർണമായും നഷ്ടപ്പെട്ടതിന്റെ പേരിൽ രാവണിനെ കേസിൽ നിന്നും ഒഴിവാക്കി….

Leave a Reply

Your email address will not be published. Required fields are marked *