എനിക്ക്… എനിക്ക് ത്രേയയെ ഒന്ന് കാണണം അഗ്നീ…നീ അവളെ എന്റെ മുന്നിലൊന്ന് കൊണ്ടു വരുമോ…പ്ലീസ്..എനിക്കവളോട് സംസാരിക്കണം…
രാവൺ…അത് നടക്കുമെന്ന് തോന്നുന്നില്ല…കാരണം അവള് അവൾടെ റൂം വിട്ട് പുറത്തിറങ്ങീട്ടില്ല പിന്നെ….ഞങ്ങളിവിടേക്കാണ് വരുന്നതെന്ന് അവളെ അറിയിച്ചിരുന്നു…അവള് നിന്റെ പേര് പോലും ഒന്നുച്ഛരിക്കാൻ കൂട്ടാക്കിയില്ല… വരാൻ താൽപര്യം ഇല്ലാന്ന് മാത്രം പറഞ്ഞു…
നീ എന്ത് പറഞ്ഞാലും എനിക്ക് ത്രേയേ കാണണം അഗ്നീ… നേരിട്ട് കണ്ട് അവളോട് ഞാൻ തന്നെ സംസാരിക്കാം… ഞാനങ്ങനെ ഒന്ന് ചെയ്തിട്ടില്ല എന്ന് അവൾക്കും എനിക്കും ബോധ്യമാണ്…
അത് ഞങ്ങൾക്കും അറിയാം രാവൺ… പക്ഷേ ത്രേയ നിന്നെ കാണാൻ കൂട്ടാക്കുന്നില്ല…നിത്യേടെ സംസ്കാര ചടങ്ങിൽ പോലും അവളുടെ സാന്നിധ്യം ഉണ്ടായില്ല..അത് മാത്രമല്ല ബിസിനസ് ആവശ്യത്തിന് പോയ വേണു അങ്കിൾ ഇതുവരെ തിരികെ എത്തീട്ടുമില്ല….(ശന്തനു)
അതെന്താ…വേണുമാമ ഇത്രയും നാളൊന്നും ത്രേയയെ പിരിഞ്ഞു നിൽക്കാറില്ലല്ലോ..നിങ്ങളന്വേഷിച്ചില്ലേ….!!!
ഫോണിൽ ട്രൈ ചെയ്തു രാവൺ…but out of coverage area ആണ്..നമ്മുടെ തറവാട്ടിൽ എന്തൊക്കെയോ പ്രശ്നങ്ങൾ സംഭവിക്കുന്നുണ്ട്…
വേണുമാമേടെ presence കൂടി ഇല്ലാതായതും ത്രേയ ആകെ depressed ആകും പോലെ….
അച്ചുവിന്റെ വാക്കുകൾ കേട്ടതും രാവണിന്റെ ചങ്ക് പൊടിയും പോലെയായിരുന്നു തോന്നിയത്….ജയിലഴികളിലേക്ക് കൈ മുറുകെ ചേർത്ത് കണ്ണുകൾ ഇറുകെ അടച്ചു നിന്ന രാവണെ അഗ്നിയും ശന്തനുവും ചേർന്ന് സമാധാനിപ്പിക്കാൻ ശ്രമിച്ചു….
അഗ്നീ… എനിക്ക് ത്രേയേ കണ്ടേ പറ്റൂ….നീ എന്നെയൊന്ന് help ചെയ്യ് പ്ലീസ്…
രാവണിന്റെ ആ വാക്കുകൾ കേട്ട് കുറേ നേരം ഒന്നും സംസാരിക്കാതെ നിന്ന അഗ്നി ഉറച്ച തീരുമാനത്തോടെ അവന് സമ്മതം മൂളി…
പിറ്റേ ദിവസം തന്നെ ത്രേയേ കൂട്ടി അഗ്നി ജയിലിലേക്ക് എത്തിയിരുന്നു…രാവണിന് മുഖം കൊടുക്കാതെ നിന്ന ത്രേയയെ അവൻ ഉള്ളിലടക്കി പിടിച്ച സങ്കടത്തോടെ നോക്കി നിന്നു….
ത്രേയ…നീ…നീ എന്താ ഇങ്ങനെ…??? ഞാനായിരുന്നോ നിത്യയെ… നിനക്ക് എങ്ങനെ പറയാൻ തോന്നി അങ്ങനെയൊക്കെ…???
രാവണിന്റെ ഇടറിയ ശബ്ദത്തിന് മുന്നിൽ വിങ്ങി നിൽക്ക്വായിരുന്നു ത്രേയ…അവളുടെ സങ്കടങ്ങൾ ഒരു നിമിഷം അവൾ ഉള്ളിൽ കരഞ്ഞു തീർത്തു…
തലകുനിച്ച് നിന്ന അവളിലെ ഭാവമാറ്റങ്ങൾ രാവണിന് വ്യക്തവുമായിരുന്നില്ല…..
ത്രേയ… എന്റെ മുഖത്തേക്ക് നോക്ക് നീ… ഞാനങ്ങനെ ചെയ്തിട്ടില്ല എന്ന് നിനക്കറിയാം… പിന്നെ എന്തിനാ ഇങ്ങനെയൊരു മൊഴി നൽകിയത്…നീ ആരെയാ പേടിയ്ക്കുന്നേ…???
ആരെയായാലും എന്നോട് പറ…
രാവണിന്റെ ചോദ്യങ്ങൾ കേട്ട് ത്രേയ അവന് നേരെ മുഖമുയർത്തി…
ഞാനാരെയും പേടിയ്ക്കുന്നില്ല രാവൺ…നീയാണ് നിത്യയെ കൊന്നത്…. എന്റെ കരച്ചിൽ കേട്ട് ആദ്യം എനിക്ക് മുന്നിലേക്ക് ഓടിയടുത്തത് നീയല്ലേ…ആ സമയം നീ മാത്രം എങ്ങനെ കൃത്യമായി എനിക്കടുത്തേക്ക് വന്നു…
ത്രേയേടെ ആ മറുപടി കേട്ട് രാവൺ സ്തബ്ധനായി നിന്നു പോയി…അവന്റെ കൈകൾ ജയിലഴിയിൽ നിന്നും തളർച്ചയോടെ വീണു… അഗ്നിയും അതെല്ലാം കേട്ട് ഒരുതരം നിസ്സഹായനായി നിൽക്ക്വായിരുന്നു…