🖤രാവണത്രേയ 3🔥 [ മിഖായേൽ]

Posted by

അറിയിച്ചില്ല.. പക്ഷേ അവളെ അറിയിക്കാൻ ഒരാളെ ചുമതലപ്പെടുത്തി…മറ്റാരെയുമല്ല നിന്റെ അമ്മയെത്തന്നെ.. അവൾടെ ആയമ്മ എല്ലാ കാര്യങ്ങളും ഇപ്പോൾ അവളെ അറിയിച്ചിട്ടുണ്ടാവും…
ഓ….സോറി ഒരു ചെറിയ correction ഉണ്ട്….എല്ലാകാര്യവും അല്ല..നീയുമായി വിവാഹം ഉറപ്പിച്ചു വച്ചിരിക്കുന്ന പെൺകുട്ടി അതവളാണെന്ന കാര്യം….
കാരണം നിന്റമ്മയ്ക്കും അതിൽ കൂടുതലായി ഒന്നും അറിയില്ലല്ലോ…

വൈദി അതും പറഞ്ഞൊന്ന് ചിരിച്ചതും പ്രഭേടെ മുഖത്തും ഒരു പുഞ്ചിരി വിരിഞ്ഞു…രാവണിന് അതെല്ലാം കേട്ടപ്പോ സങ്കടത്തേക്കാളുപരി ദേഷ്യമാണ് തോന്നിയത്….. അവർക്കു മുന്നിൽ വീണ്ടും തന്റെ അഭിപ്രായങ്ങൾ പറഞ്ഞ് മുഷിയാതെ അവനാ റൂം വിട്ട് പുറത്തേക്ക് നടന്നു…..

രാവണിന്റെ ആ പോക്ക് കണ്ട് പ്രഭയുടെ മുഖത്ത് ഒരു പരിഭ്രമം നിഴലിച്ചെങ്കിലും വൈദിയുടെ മുഖത്ത് തെളിഞ്ഞു നിന്ന ആത്മവിശ്വാസവും പുഞ്ചിരിയും കണ്ട് പ്രഭയും അതിൽ നിന്നും ആശ്വാസം കണ്ടെത്താൻ ശ്രമിച്ചു….
________________________________________
ഈ സമയം വൈദേഹിയുടെ റൂമിൽ ത്രേയയോട് വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും ഇരിക്ക്യായിരുന്നു വൈദേഹി… വർഷങ്ങൾക്കു ശേഷം ത്രയയെ അടുത്ത് കിട്ടിയ സന്തോഷമായിരുന്നു അവരുടെ മുഖത്ത്…. പണ്ടത്തെപ്പോലെ അവളെ തനിക്ക് മുന്നിലേക്കിരുത്തി അവളുടെ മുടിയിഴകളെ വിടർത്തിയിടുന്ന തിരക്കിലായിരുന്നു അവർ…അതിനിടയിൽ ത്രേയ വാതോരാതെ വിശേഷങ്ങൾ പറഞ്ഞിരിക്ക്യായിരുന്നു….

ആയമ്മേ ഞാൻ ഇവിടുന്ന് പോയതിന് ശേഷം ആയമ്മയ്ക്ക് ശരിയ്ക്കും എന്നെ മിസ് ചെയ്തിരുന്നോ…. സത്യം മാത്രമേ പറയാവൂ…

ത്രേയ ഒരു കുസൃതി ചിരിയുടെ ചോദിച്ചതു കേട്ട് വൈദേഹി ചെയ്തു കൊണ്ടിരുന്ന ജോലി നിർത്തി പരിഭവത്തോടെ അവളെയൊന്ന് നോക്കി…

ആയമ്മ എന്റെ മോളോട് എപ്പോഴെങ്കിലും കള്ളം പറഞ്ഞിട്ടുണ്ടോ…

വൈദേഹീടെ ആ ചോദ്യം കേട്ടതും ത്രേയ അവർക്ക് നേരെ മുഖം തിരിച്ച് ഒരു കൊഞ്ചലോടെ അവരുടെ കവിളിനെ പിച്ചിയെടുത്തു…

അച്ചൊടാ…എന്റായമ്മയ്ക്ക് സങ്കടായോ..ഇനി ഞാനങ്ങനെ ചോദിക്കില്ലാട്ടോ…എനിക്കറിയാം എന്റായമ്മയ്ക്ക് എന്നെ ഒരുപാട് മിസ് ചെയ്തിട്ടുണ്ടെന്ന്… എങ്കിലും വെറുതെ ഒന്നറിഞ്ഞിരിക്കാൻ ചോദിച്ചതല്ലേ….

ന്മ്മ… അതൊക്കെ പോട്ടെ…എന്റെ മോൾക്ക് സുഖായിരുന്നോ അവിടെ…. ഇടയ്ക്കിടെയുള്ള ഫോൺ വിളി മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ….

ത്രേയ അതുകേട്ട് അവരുടെ കൈ പതിയെ ചുണ്ടോട് ചേർത്ത് ഒന്ന് മുത്തി മെല്ലെ അവരുടെ മടിയിലേക്ക് ചാഞ്ഞു കിടന്നു….

ഒരുപാട് വർഷങ്ങൾക്കു ശേഷം എന്നെയിങ്ങനെ മോളേന്ന് വിളിച്ച് ഒരന്വേഷണം കേൾക്കുന്നത് ഇതാദ്യായിട്ടാ ആയമ്മേ….മനസ് നിറഞ്ഞു എന്റെ…
അവളത് പറയുമ്പോ കൺകോണിനെ നനച്ചുകൊണ്ട് ഒരു തുള്ളി കണ്ണീര് അടർന്നു വീണിരുന്നു… പക്ഷേ വൈദേഹി കാണാതെ സമർത്ഥമായി അവളതിനെ മറച്ചു പിടിച്ചു കിടന്നു…

എന്താ എന്റെ മോൾക്ക് പറ്റിയത്… എന്തിനായിരുന്നു അങ്ങനെയൊരു ഒളിച്ചോട്ടം…ഈ നാടിനേയും വീടിനേയും വീട്ടുകാരേം എല്ലാം ഉപേക്ഷിച്ച് വർഷങ്ങൾ നീണ്ട ഏകാന്ത വാസം… എന്തിനായിരുന്നു എല്ലാം….

വേണമായിരുന്നു ആയമ്മേ… ചെയ്തു പോയ തെറ്റിനൊരു പരിഹാരമെന്നോണം മനസിൽ ആദ്യമെത്തിയത് ഇങ്ങനെയൊരു നാടുവിടീൽ ആയിരുന്നു….രാവൺ ജയിലിൽ നിന്നിറങ്ങീട്ടും സത്യങ്ങളെല്ലാം അവനെ ബോധിപ്പിക്കാൻ ഒരുപാട് ശ്രമിച്ചു..എന്നെ കേൾക്കാൻ ഒരിക്കലും അവൻ തയ്യാറായിരുന്നില്ല…. എന്റെ രാവൺ എന്നെ അകറ്റി നിർത്തുന്നതും,ദേഷ്യം കാട്ടുന്നതും സഹിക്കാൻ കഴിയില്ലായിരുന്നു ആയമ്മേ…. എങ്കിലും ഞാനിവിടെ പിടിച്ചു നിന്നത് അവനിവിടെ എനിക്കൊപ്പം ഉണ്ടല്ലോ എന്ന ധൈര്യത്തിലായിരുന്നു… പക്ഷേ രാവൺ കൂടി എന്നെ വിട്ടകന്നു പോയപ്പോ ആകെയൊരു ശൂന്യതയായി മനസ് മുഴുവൻ….

Leave a Reply

Your email address will not be published. Required fields are marked *