അഗ്നി ഞാൻ നിന്നോടാ ചോദിച്ചത്…ഇന്നലെ എപ്പോ എത്തീന്ന്…???
രണ്ടാമതൊന്ന് എടുത്ത് ചോദിച്ചതും അഗ്നി ചെറിയൊരു താൽപര്യക്കുറവോടെ അവർക്ക് മറുപടി നല്കാൻ തുടങ്ങി…
വെളുപ്പിന്…ഞാനൊറ്റയ്ക്കായിരുന്നു…അച്ചു എപ്പൊഴാ എത്തിയതെന്ന് ഞാൻ അറിഞ്ഞിരുന്നില്ല…രാവിലെയാ കണ്ടത്… ഇവിടേക്ക് വന്നപ്പോഴേ നല്ല ക്ഷീണമുണ്ടായിരുന്നു… അതുകൊണ്ട് നന്നായൊന്ന് ഉറങ്ങി…
ന്മ്മ… അച്ഛനെപ്പോലെ തന്നെ ആയിക്കോ രണ്ടാളും…ഞാനായി ഒരുപദേശത്തിനും വരുന്നില്ല…അത് പണ്ടേ ഇഷ്ടമല്ലല്ലോ…!!!
അമ്മേ മതി… നിർത്ത്…!!!ഇനിയും പറഞ്ഞ് പറഞ്ഞ് പോണ്ട…അതിനും മാത്രം ഇവിടെ ഒന്നും ഉണ്ടായിട്ടില്ല… പിന്നെ അച്ഛനെപ്പോലെ ആയീന്ന് പറഞ്ഞത്…അങ്ങനെയാണ് ഞങ്ങൾ വളരുന്നതെങ്കിൽ ഞങ്ങൾക്ക് അഭിമാനമേയുള്ളൂ…കാരണം ഞങ്ങടെ അച്ഛനേപ്പോലെ ഒരു നല്ല മനുഷ്യനെ ഞാനീ ഭൂമിയിൽ വേറെ കണ്ടിട്ടില്ല…
നീ എന്നെയാണോടാ മോനേ ഈ പ്രശംസിക്കുന്നേ…അതിനും വേണ്ടിയൊക്കെയുണ്ടോ ഞാൻ…
അവരുടെ സംസാരത്തിനിടയിലേക്ക് സുഗത് കൂടി ചേർന്നതും വസുന്ധരയുടെ മുഖം ഓടിക്കറുത്തു… ഉള്ളിലുള്ള ദേഷ്യം സാരിത്തുമ്പിൽ തീർത്ത് അവൾ മുഖം ചുളിച്ച് നിന്നു…സുഗതിന്റേയും അഗ്നിയുടേയും മുഖത്തെ പുഞ്ചിരി അവരുടെ ദേഷ്യത്തിന്റെ തോത് കൂട്ടിയിരുന്നു…സുഗതിനെ കണ്ടതും ഊർമ്മിള അവിടെ നിന്നും ഒഴിഞ്ഞു മാറി ഡൈനിംഗ് ടേബിളിനരികിലേക്ക് നടന്ന് ഒരു ചെയർ വലിച്ചിട്ടിരുന്നു….
എന്താടാ മക്കളേ സുഖമല്ലേ നിനക്ക്…???
മുഖത്ത് നിറഞ്ഞൊരു പുഞ്ചിരി വിടർത്തി സുഗതങ്ങനെ ചോദിച്ചതും വസുന്ധര നിന്ന നിൽപ്പിലൊന്ന് കലിതുള്ളി കാണിച്ച് ഊർമ്മിളയ്ക്കരികിലേക്ക് നടന്നു….അഗ്നിയുടെ നോട്ടം ഒരുനിമിഷം വസുന്ധരയിലേക്ക് പോയതും സുഗത് അവന്റെ തോളിൽ തട്ടി അവനെ അയാളോട് ചേർത്ത് നിർത്തി…
ആ ഭാവം കണ്ട് നീ ടെൻഷനാവുകേം ഒന്നും വേണ്ട മോനേ…അവിടെ അത് സ്ഥായീഭാവമാ…!!
അതൊക്കെ വിട്…എങ്ങനെയുണ്ടായിരുന്നു നിന്റെ യാത്രയൊക്കെ…???
ന്മ്മ… നന്നായിരുന്നു അച്ഛാ…പലതവണ കരുതിയതാ ഇവിടേക്ക് വരണംന്ന്… അപ്പോഴൊക്കെ painting ന്റെ മായാലോകം എന്നെയവിടെ തളച്ചിട്ടു… ഒടുവിൽ എല്ലാറ്റിനും കുറച്ചു നാളേക്ക് അവധി കൊടുക്കാൻ തന്നെ തീരുമാനിച്ചു….
ന്മ്മ… ഇടയ്ക്കിടെയുള്ളൊരു ബ്രേക്ക് നല്ലതാ മോനേ…mind ആകെയൊന്ന് ഫ്രഷാവും…വർണങ്ങളുടെയും ചായക്കൂട്ടുകളുടേയും ലോകമല്ലേ മോനേ…കണ്ണിനും മനസിനും ഒരുപോലെ കുളിർമ പകർന്നുകൊണ്ടിരിക്കും…ഒരു തരം ലഹരിയാ അത്…. തലയ്ക്ക് പിടിച്ചാൽ വിട്ടുമാറാത്ത ഒരു തരം ലഹരി….
സുഗതിന്റെ വാക്കുകൾ കേട്ട് അഗ്നിയൊന്ന് പുഞ്ചിരിച്ചു നിന്നു….
എന്റെ മനസ് മനസിലാക്കാൻ ഇവിടെ അച്ഛൻ മാത്രമേയുള്ളൂ…അതാ എന്റെ ബലം…!!
അത് കേട്ടതും സുഗത് വളരെ വാത്സല്യത്തോടെ അഗ്നിയെ ചേർത്ത് പിടിച്ചു..
നിങ്ങൾ മക്കളെ മനസിലാക്കാൻ കഴിഞ്ഞില്ലേ അച്ഛനാണെന്ന് പറഞ്ഞിട്ടെന്താടാ അർത്ഥം…!!!
ആട്ടേ….രാവണിന്റെയും ത്രയയുടേയും കാര്യം എന്തായീ….അത് ഒരു കരയ്ക്കടുപ്പിക്കാൻ കഴിയ്വോ നിങ്ങൾക്ക്….!!!
പ്രതീക്ഷ തീരെ കുറവാച്ഛാ…ഒരു ശ്രമം… അതിന് വേണ്ടി കൂടിയാ ഞാനിവിടേക്ക് വന്നത്….രാവൺ ഒരു വഴിയ്ക്ക് അടുക്കുന്നില്ല…ഇനി അവള് വന്നിട്ട് വേണം ബാക്കി കൂടി execute ചെയ്യാൻ… എവിടുന്ന് തുടങ്ങണം എന്ന് പോലും ഒരു ഐഡിയ ഇല്ല….