🖤രാവണത്രേയ 3🔥 [ മിഖായേൽ]

Posted by

അതിനൊരു വഴി ഇവിടുത്തെ പ്രമാണികള് execute ചെയ്യുന്നുണ്ട് അഗ്നീ.. നിങ്ങൾക്ക് അധികം പണി വേണ്ടി വരില്ല….!!!

അതെന്താ അച്ഛൻ ഉദ്ദേശിച്ചത്…. എനിക്ക് മനസിലായില്ല….

പൂർണ രൂപം എനിക്കും വ്യക്തമല്ല മോനേ…പ്രഭയേട്ടനും,വൈദി അളിയനും കൂടി രാജാറാം ജീയെ കണ്ടിട്ടാ ഇവിടേക്ക് വന്നത്… ഇരുവരും ചില പ്ലാൻസ് മനസിലിട്ട് പുകയ്ക്കുന്നുണ്ട്….അതിൽ ഒരു തീരുമാനം രാവണിന്റെ marriage ആണ്…

രാവണിന്റെ marriage ഓ…അത് വേദ്യയ്ക്കൊപ്പം അല്ലേ…അപ്പോ ത്രേയ വരുമ്പോ ആകെ പ്രോബ്ലം ആവില്ലേ…

ആദ്യം എനിക്കും അത് തോന്നി… പക്ഷേ നമ്മള് ചിന്തിക്കും പോലെ റൂട്ടത്ര ക്ലിയർ അല്ല..

സുഗത് പറയുന്നതിൽ സംശയത്തോടെ അഗ്നിയുടെ നെറ്റി ചുളിഞ്ഞു…

എന്നുവെച്ചാൽ…???

എന്നുവെച്ചാൽ…രാവണിന്റെ വധു…അത് വേദ്യയല്ല…ത്രേയയാണ്…അവരുടെ തീരുമാനം finalize ചെയ്തു കഴിഞ്ഞു….ഇനി അത് രാവണിനെ അറിയിക്കുക എന്ന കടമ്പ മാത്രമേയുള്ളൂ…

എനിക്ക്…എനിക്കൊന്നും മനസിലാകുന്നില്ല…അച്ഛനെന്താ ഈ പറഞ്ഞു വരുന്നത്…രാവണിനെ വേദ്യയ്ക്കായി തീരുമാനിച്ചുറപ്പിച്ച് വച്ചിരുന്ന വൈദിയങ്കിൾ അവനെ ത്രേയയെ കൊണ്ട് കെട്ടിക്കാൻ പോകുന്നെന്നോ….No way…

എങ്കില് നീ കേട്ടോ അതാണ് ഇവിടുത്തെ ഇപ്പോഴുള്ള തീരുമാനം… അതിന് പിന്നിലെ ഹിഡൻ അജണ്ട…അതാണ് നമ്മൾ കണ്ടെത്തേണ്ടത്….

സുഗത് പറഞ്ഞ വാക്കുകൾ കേട്ട് ആകെ confused ആയി നിൽക്ക്വായിരുന്നു അഗ്നി… അതിനിടയിലാണ് അച്ചൂനേം തൂക്കി പുറത്തേക്ക് നടക്കുന്ന രാവണിലേക്ക് അവന്റെ ശ്രദ്ധ പോയത്..

അച്ഛാ… ഞാനിപ്പോ വരാം…one minute..
സുഗതിനോട് അത്രയും പറഞ്ഞ് അഗ്നി പുറത്തേക്ക് ഒരോട്ടമായിരുന്നു…ചാവടിയിലെത്തി പടിക്കെട്ട് കടക്കാൻ തുടങ്ങിയപ്പോഴേക്കും അച്ചുവുമായി രാവൺ കാറ് സ്റ്റാർട്ട് ചെയ്തിരുന്നു…

രാവൺ.. എവിടേക്കാ നീ…ഡാ…നിന്നേ…

അഗ്നി പിറകെ കൂകി വിളിച്ചു പറഞ്ഞിട്ടും അതിനെ പാടെ അവഗണിച്ച് കൊണ്ട് രാവൺ കാറുമായി സ്പീഡിൽ ഗേറ്റ് കടന്നിരുന്നു…
___________________________

രാവൺ….നീ എന്ത് പണിയാ കാണിച്ചേ… ഞാൻ പറഞ്ഞിരുന്നില്ലേ അവിട്ടം നക്ഷത്രക്കാരനായ ഞാനിന്ന് airport ൽ ചെന്നാൽ അവിടെ വലിയ അപകടം സംഭവിക്കുംന്ന്….
നീ ഇത്രേം saddest ആയിരുന്നോ…

രാവൺ ഒന്നും മിണ്ടാതെ ഗൗരവം ഒട്ടും ചോരാതെ ഡ്രൈവിംഗ് തുടർന്നു…

പെട്ടെന്നാ അച്ചൂന്റെ ഫോണിൽ അഗ്നീടെ WhatsApp message വന്നത്…അതിന് reply ആയി totally trapped എന്നൊരു മെസേജും രണ്ട് ഇമോജിയും അയച്ച് അച്ചു ഒന്ന് നെടുവീർപ്പിട്ടിരുന്നു….

നമ്മളെവിടേക്കാ രാവൺ…അതെങ്കിലും ഒന്ന് പറഞ്ഞു താ…!!

അച്ചൂന്റെ ദയനീയത തുളുമ്പുന്ന മുഖം കണ്ട് രാവൺ അവനെ പുരികം ചുളിച്ചൊന്ന് നോക്കി…

ചേട്ടനും അനിയനും കൂടി വലിയ പ്ലാൻ ചെയ്തിരുന്നതല്ലേ..അതാ ഞാൻ നിന്നേം തൂക്കി ഇറങ്ങിയത്… എനിക്ക് ഒന്നും മനസിലാകില്ലാന്ന് കരുതിയോ നീയൊക്കെ…
അവന്  urgent ആയി വരച്ചു തീർക്കേണ്ട മ്യൂറൽ painting… നിന്റേത് പിന്നെ അവിട്ടം നക്ഷത്രം… എല്ലാം കഴിഞ്ഞ് വേറൊരുത്തനെ വിളിച്ചപ്പോ ഫോൺ സ്വിച്ച് ഓഫ്…!!!

Leave a Reply

Your email address will not be published. Required fields are marked *