അതെന്തേ എന്നെ അത്ര വിശ്വാസമില്ലേ.
വിശ്വാസം ഒക്കെയുണ്ട്. എന്നാലും.
ഒരേന്നാലും ഇല്ല നിങ്ങൾ കണ്ടോ എന്ന് പറഞ്ഞോണ്ട് ശ്രുതി അകത്തേക്ക് പോയി രജിതമോളുടെ അടുത്തേക്ക്.
ഞാൻ ഇറങ്ങാൻ തുടങ്ങിയതും അമ്മ അരികിലേക്കു വന്നുകൊണ്ട് എടാ അച്ഛമ്മയോടും മുത്തശ്ശിയുടൊക്കെ ഒന്ന് പറഞ്ഞു പൊക്കോ അല്ലേൽ എനിക്ക് നി വരുന്നത് വരെ ഒരു സോഖവും തരില്ല നാലുപേരും.
ആ അത് മറന്നു.
എവിടെ ഞങ്ങടെ വീട്ടിലെ മഹാറാണി എന്ന് ചോദിച്ചു കൊണ്ട് ഞാൻ മുത്തശ്ശിയും അച്ഛമ്മയും കിടക്കുന്ന റൂമിലേക്ക് ലേക്ക് പോയി..
രണ്ടുപേരോടുംഅനുവാദം ഒക്കെ വാങ്ങിച്ചു അവരുടെ രണ്ടു പേരുടെയും കവിളിൽ ഓരോ മുത്തവും നൽകികൊണ്ട് റൂമിൽ നിന്നും പുറത്തേക്കു വന്നപ്പോയെക്കും മുത്തശ്ശനും അച്ചാച്ചനും വാക്കിങ് കഴിഞ്ഞു വരുന്നത് കണ്ടു അവരോടും വിവരം പറഞ്ഞോണ്ട് ഞാൻ വണ്ടിയെടുത്തു നേരെ രേഷ്മ ചേച്ചിയുടെ അടുത്തേക്ക് പോയി..
രേഷ്മചേച്ചിയുടെ വീട്ടിലേക് വണ്ടി കയറ്റിയിട്ടൊണ്ട് ഞാൻ കാളിംഗ് ബെല്ല് അടിച്ചു.
രണ്ടുമൂന്നു തവണ ബെല്ലടിച്ചിട്ടാണ് ചേച്ചി ഡോർ തുറന്നു അതും ചെറുതായി തുറന്നു തലമാത്രം വെളിയിലേക്ക് കാണുന്നവിധത്തിൽ നിന്നു കൊണ്ട്.
ആ നീയായിരുന്നോ ഞാൻ വിചാരിച്ചു വേറെ വല്ലവരും ആയിരിക്കുമെന്ന്..
എന്താ പുറത്തു നില്കുന്നെ വാ അകത്തോട്ടു വാ ഞാൻ ഡ്രസ്സ് മാറുകയായിരുന്നു.
നല്ല ആളാ ഇതെത്ര നേരമായി എന്നറിയോ അവിടെ ഓടി എത്തേണ്ടേ