ഹോ സമ്മതിച്ചു
എന്നാ ഇനി മുന്നിലോട്ടു വന്നേ.
എന്റെ ബാക്കിൽ നില്കുന്നത് അത്ര പന്തിയല്ല ചിലപ്പോ നിനക്ക് എന്ന് പറഞ്ഞോണ്ട് രേഷ്മ അവനെ മുന്നിലേക്ക് നിറുത്തി കൊണ്ട് സാരിയുടെ ചുറ്റാൻ തുടങ്ങി.
ചുറ്റി കഴിഞ്ഞു അവനെ കൊണ്ട് ഞെറി എല്ലാം നേരെ പിടിപ്പിച്ചു കൊണ്ട് അവൾ സാരിയുടുത്തു കഴിഞ്ഞതും ഇനി ആ നേക്ലസ് എടുത്തേ.
ഹ്മ്മ്എന്ന് മൂളിക്കൊണ്ട് രാഹുൽ അവൾ പറഞ്ഞതെല്ലാം എടുത്തു കൊടുത്തോണ്ട് അവളെ ഒരു പുതുമണവാട്ടിയെ പോലെ അണിയിച്ചൊരുക്കി.
എല്ലാം കഴിഞ്ഞതും അവൾവന്റെ നേർക്കു തിരിഞ്ഞു കൊണ്ട് എങ്ങിനെയുണ്ട് നിന്റെ പെണ്ണ് കൊള്ളാമോടാ.
ഹ്മ്മ് കൊള്ളാം കൊള്ളാം .
അല്ല നീ ഡ്രസ്സ് മാറിയില്ലേ.
എനിക്കിതൊക്കെ പോരെ.
ഏയ് അതൊന്നും പറ്റില്ല ഞാൻ അണിഞ്ഞത് കണ്ടില്ലേ അതുപോലെ നീയും..
നി ഡ്രസ്സ് ഒന്നും വാങ്ങിച്ചില്ലേ.
വാങ്ങി ച്ചിട്ടുണ്ട് വാങ്ങിച്ചിട്ടുണ്ട്.
എന്നാ അതെടുത്തു അണിഞ്ഞൂടെ എന്നുഒരു ആഞ്ജയുടെ സ്വരത്തിൽ പറഞ്ഞോണ്ട് രേഷ്മ രാഹുലിനെ നോക്കി.
ഇപ്പോ അണിയാമേ എന്ന് പറഞ്ഞോണ്ട് രാഹുൽ പുറത്തേക്കു ഇറങ്ങി കൊണ്ട് വണ്ടിയിൽ നിന്നും രണ്ടു മൂന്ന് കവറും കയ്യിലെടുത്തുകൊണ്ട് അകത്തേക്ക് തന്നെ തിരിച്ചു വന്നു.
അവന്റെ സംസാരവും ആ നടത്തവും രേഷ്മ നോക്കി നിന്നുപോയി.
തിരിച്ചു വന്ന രാഹുൽ ഒരു കവർ തുറന്നു അതിൽ നിന്നും അവനണിയാനുള്ള ഡ്രെസ്ല്ലാം എടുത് മാറ്റിവെച്ചോണ്ട് ബാത്‌റൂമിലേക്കു കയറി.